ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ ഇനി മസ്‌കല്ല
ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി ഇലോണ്‍ മസ്‌കിന് നഷ്ടമായി. ഫ്രാന്‍സിലെ ബെര്‍ണാഡ് അര്‍ണോള്‍ട്ട് (chairman, LVMH Moet Hennessy Louis Vuitton) ആണ് മസ്‌കിനെ മറികടന്ന് ഒന്നാമതെത്തിയത്. ബ്ലൂംബെര്‍ഗ് ബില്യണെയര്‍ ഇന്‍ഡക്‌സ് പ്രകാരം 171 ബില്യണ്‍ ഡോളറാണ് (14.12 ലക്ഷം കോടി രൂപ) ബെര്‍ണാഡിന്റെ ആസ്തി.
രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടെസ് ല സിഇഒ മസ്‌കിന്റെ ആസ്തി 164 ബില്യണ്‍ ഡോളറാണ് (13.55 ലക്ഷം കോടി). ടെസ് ലയുടെ ഓഹരികള്‍ ഇടിഞ്ഞതാണ് മസ്‌കിന് തിരിച്ചടിയായത്.ഇന്നലെ ടെസ് ല ഓഹരികള്‍ 4.09 ശതമാനമാണ് ഇടിഞ്ഞത്. 2022 തുടങ്ങിയ ശേഷം കമ്പനി ഓഹരികള്‍ ഇടിഞ്ഞത് 59 ശതമാനത്തോളം ആണ്.
ഈ വര്‍ഷം ഇതുവരെ 107 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് മസ്‌കിന്റെ ആസ്തിയില്‍ ഉണ്ടായത്. 2021 ജനുവരിയിലായിരുന്നു 185 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി മസ്‌ക് ബ്ലൂംബെര്‍ഗ് ബില്യണെയര്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. 125 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ഇന്ത്യയുടെ ഗൗതം അദാനിയാണ് പട്ടികയില്‍ മൂന്നാമന്‍.
ജെഫ് ബസോസ്, ബില്‍ ഗേറ്റ്‌സ് എന്നിവരാണ് ആദാനിക്ക് പിന്നാലെ നാലും അഞ്ചും സ്ഥാനങ്ങളില്‍. ഇരുവര്‍ക്കും 116 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. 89.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്താണ്.