ആള്‍ട്ട്മാനെ വെട്ടാന്‍ മസ്ക് സമ്മര്‍ദം ചെലുത്തി, എന്നിട്ടും യു.എ.ഇ കരാർ ലഭിച്ചത് ഓപ്പണ്‍ എ.ഐക്ക്, ട്രംപുമായി മസ്ക് അകലാന്‍ ഇതും കാരണമോ?
ഓപ്പൺഎ.ഐ യും യു.എ.ഇ യും തമ്മിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച സുപ്രധാന പദ്ധതി ഇലോൺ മസ്‌ക് തടയാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. അബുദാബിയിൽ ലോകത്തിലെ ഏറ്റവും വലിയ എ.ഐ ഡാറ്റാ സെന്ററുകളിലൊന്ന് സ്ഥാപിക്കാനുളള ശ്രമത്തിന് മസ്ക് തുരങ്കം വെച്ചതായി ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓപ്പൺഎഐ നയിക്കുന്ന പ്രമുഖ അമേരിക്കൻ ടെക് കമ്പനികളുടെ കൺസോർഷ്യം ഉൾപ്പെടുന്ന പദ്ധതി മെയ് 22 നാണ് പ്രഖ്യാപിച്ചത്.
ഒറാക്കിൾ, എൻവിഡിയ, സിസ്‌കോ, സോഫ്റ്റ്ബാങ്ക് തുടങ്ങിയ കമ്പനികള്‍ അടങ്ങുന്നതായിരുന്നു കൺസോർഷ്യം. യുഎഇ പ്രസിഡന്റിന്റെ സഹോദരനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂൺ ബിൻ സായിദ് അൽ നഹ്യാന്റെ നിയന്ത്രണത്തിലുള്ള എ.ഐ കമ്പനിയായ ജി42 (G42) ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. മസ്കിന്റെ കമ്പനിയായ എക്സ് എ.ഐ യെ (xAI) ഉൾപ്പെടുത്തിയില്ലെങ്കിൽ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പദ്ധതി അംഗീകരിക്കില്ലെന്ന് മസ്‌ക് ജി42 ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തിയതായാണ് വെളിപ്പെടുത്തല്‍. ട്രംപ് നടത്തിയ ഗൾഫ് പര്യടനത്തിൽ ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ചേരുമെന്ന് അറിഞ്ഞത് മസ്കിനെ രോഷാകുലനാക്കി.
പദ്ധതിയില്‍ മസ്‌ക് ആശങ്ക പ്രകടിപ്പിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പക്ഷെ മക്സിന്റെ എതിർപ്പുകൾ അവഗണിച്ച് പദ്ധതിക്ക് അനുമതി ലഭിക്കുകയായിരുന്നു. നേരത്തെ ഓപ്പൺഎഐ, ഒറാക്കിൾ, സോഫ്റ്റ്ബാങ്ക് എന്നീ കമ്പനികള്‍ ചേര്‍ന്ന് യു.എസില്‍ നടപ്പാക്കാനായി ലക്ഷ്യമിട്ട് ജനുവരിയിൽ പ്രഖ്യാപിച്ച സ്റ്റാർഗേറ്റ് എ.ഐ പദ്ധതിക്കെതിരെ മസ്ക് സമൂഹ മാധ്യമമായ എക്സില്‍ തുറന്ന വിമര്‍ശനവും നടത്തിയിരുന്നു.
ഓപ്പൺഎഐ യുടെ യഥാർത്ഥ ദൗത്യത്തില്‍ നിന്ന് വ്യതിചലിച്ച് ജനങ്ങളെ വഞ്ചിച്ചതായി ആരോപിച്ച് മസ്‌ക് ആൾട്ട്മാനെതിരെ 2023 ൽ കേസ് പോലും ഫയൽ ചെയ്തു. മസ്‌കും ആൾട്ട്മാനും തമ്മിലുള്ള സംഘർഷങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് മസ്ക് പിന്മാറാന്‍ യുഎഇ യിലെ സ്റ്റാർഗേറ്റ് പദ്ധതിയില്‍ മസ്കിന് നേരിട്ട അവഗണനയും കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. അതേസമയം സ്റ്റാർഗേറ്റ് പ്രോജക്റ്റിന്റെ ഭാവി ഘട്ടങ്ങളിൽ മസ്കിന്റെ കമ്പനിയായ എക്സ് എ.ഐ ഉൾപ്പെടാനുളള സാധ്യതകള്‍ തളളിക്കളയാനാകിലെന്നും വിലയിരുത്തലുകളുണ്ട്.
Elon Musk reportedly tried to block OpenAI’s UAE AI deal, escalating tensions with Trump and spotlighting tech rivalries.
Read DhanamOnline in English
Subscribe to Dhanam Magazine

