പി.എഫ് ട്രാൻസ്ഫറുകൾ വേഗത്തില്‍, കാലതാമസവും പരാതികളും ഗണ്യമായി കുറയ്ക്കുന്ന നടപടികള്‍, പ്രധാന മാറ്റങ്ങളുമായി ഇ.പി.എഫ്.ഒ

1.25 കോടിയിലധികം പി.എഫ് അംഗങ്ങൾക്ക് പ്രയോജനം
പി.എഫ് ട്രാൻസ്ഫറുകൾ വേഗത്തില്‍, കാലതാമസവും പരാതികളും ഗണ്യമായി കുറയ്ക്കുന്ന നടപടികള്‍, പ്രധാന മാറ്റങ്ങളുമായി ഇ.പി.എഫ്.ഒ
Published on

പിഎഫ് അക്കൗണ്ടുകളുടെ ട്രാൻസ്ഫർ പ്രക്രിയ ലളിതമാക്കുന്നതിനുളള നടപടികളുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). അംഗങ്ങള്‍ക്ക് കുറഞ്ഞ നടപടികളിലൂടെ പി.എഫ് പ്രക്രിയകൾ നടത്തുന്നതിനും ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനും സുതാര്യത വർദ്ധിപ്പിക്കുന്നതിനുമുളള ശ്രമങ്ങളുടെ ഭാഗമായാണ് പരിഷ്കരണം.

പിഎഫ് ഫണ്ടിന്റെ കൈമാറ്റത്തിന് മുമ്പ് രണ്ട് ഇപിഎഫ് ഓഫീസുകളുടെ അംഗീകാരം ആവശ്യമായിരുന്നു. സോഴ്‌സ് ഓഫീസിൽ ട്രാൻസ്ഫർ ക്ലെയിം അംഗീകരിച്ചുകഴിഞ്ഞാൽ, സ്വയമേവ ഡെസ്റ്റിനേഷൻ ഓഫീസിലെ അംഗത്തിന്റെ കറന്റ് അക്കൗണ്ടിലേക്ക് പി.എഫ് ഫണ്ട് ട്രാൻസ്ഫർ ചെയ്യപ്പെടുന്ന രീതിയിലാണ് പുതിയ മാറ്റം.

പിഎഫ് തുകയുടെ നികുതി നൽകേണ്ടതും നികുതി നൽകാത്തതുമായ ഘടകങ്ങളുടെ വ്യക്തമായ വിഭജനം ഉൾപ്പെടുന്ന മാറ്റവും പുതിയ പതിപ്പില്‍ ഉണ്ട്. നികുതി വിധേയമായ പിഎഫ് പലിശയിൽ ടിഡിഎസിന്റെ കൃത്യമായ കണക്കുകൂട്ടൽ ഉറപ്പാക്കാന്‍ ഇത് സഹായിക്കുന്നു.

യുഎഎൻ സൃഷ്ടിക്കുന്നതിനും മുൻകാല പി.എഫ് തുകകള്‍ ക്രെഡിറ്റ് ചെയ്യുന്നതിനും ആധാറിന്റെ ആവശ്യകതയിൽ ഇപിഎഫ്ഒ ഇളവ് വരുത്തിയിട്ടുണ്ട്. ആധാർ സീഡിംഗ് കൂടാതെ തൊഴിലുടമകൾക്ക് യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുകൾ (UAN) ബൾക്ക് ജനറേഷൻ ചെയ്യാവുന്നതാണ്. തുടക്കത്തിൽ അംഗങ്ങളുടെ അക്കൗണ്ടുകളിൽ ആധാർ ആവശ്യമില്ലാതെ തന്നെ ഫണ്ട് വേഗത്തിൽ ക്രെഡിറ്റ് ചെയ്യാൻ ഇത് സഹായകമാണ്.

1.25 കോടിയിലധികം പി.എഫ് അംഗങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതാണ് പുതിയ പരിഷ്കരണം. ഇപിഎഫ് വെബ്‌സൈറ്റിലെ ഫോം 13 ന്റെ പുതുക്കിയ പതിപ്പിലൂടെ അംഗങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

EPFO introduces major reforms to fast-track PF transfers, enhance transparency, and reduce member complaints.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com