എറണാകുളത്തിന്റെ പിന്തുണയില്‍ അയല്‍ ജില്ലയുടെ ആളോഹരി വരുമാനത്തില്‍ കുതിപ്പ്; മലപ്പുറത്തിന് കാര്യമായ മെച്ചമില്ല

ആളോഹരി വരുമാനത്തില്‍ പതിവുപോലെ എറണാകുളം ജില്ലയാണ് മുന്നില്‍. 2023-24 സാമ്പത്തികവര്‍ഷത്തെ 2.45 ലക്ഷം രൂപയില്‍ നിന്ന് 2.61 ലക്ഷമായിട്ടാണ് വര്‍ധിച്ചത്.
എറണാകുളത്തിന്റെ പിന്തുണയില്‍ അയല്‍ ജില്ലയുടെ ആളോഹരി വരുമാനത്തില്‍ കുതിപ്പ്; മലപ്പുറത്തിന് കാര്യമായ മെച്ചമില്ല
Published on

കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തിലെ ആളോഹരി വരുമാനത്തില്‍ 6.5 ശതമാനമാണ് വര്‍ധിച്ചത്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ വച്ച സാമ്പത്തിക സര്‍വേയിലാണ് ഈ കണക്കുകള്‍ ഉള്ളത്. ദേശീയ തലത്തിലെ ശരാശരിയേക്കാളും വളരെ ഉയര്‍ന്നതാണ് കേരളത്തിലെ ആളോഹരി വരുമാനം. 1.90 ലക്ഷം രൂപയാണിത്.

ആളോഹരി വരുമാനത്തില്‍ പതിവുപോലെ എറണാകുളം ജില്ലയാണ് മുന്നില്‍. 2023-24 സാമ്പത്തികവര്‍ഷത്തെ 2.45 ലക്ഷം രൂപയില്‍ നിന്ന് 2.61 ലക്ഷമായിട്ടാണ് വര്‍ധിച്ചത്. 6.5 ശതമാനത്തിന്റെ വര്‍ധന. വ്യവസായ സ്ഥാപനങ്ങളുടെയും ഐടി പാര്‍ക്കുകളുടെയും സാന്നിധ്യമാണ് എറണാകുളത്തിന്റെ ഐശ്വര്യത്തിന് കാരണം.

ഏഴ് ജില്ലകളില്‍ സംസ്ഥാന ശരാശരിക്ക് താഴെ

എറണാകുളത്തോട് ചേര്‍ന്ന് കിടക്കുന്നത് ആലപ്പുഴയെ ആളോഹരി വരുമാനത്തില്‍ മുന്നിലേക്ക് എത്തിച്ചു. ആലപ്പുഴയുടെ ആളോഹരി വരുമാനം 2.59 ലക്ഷം രൂപയാണ്. വ്യത്യാസം വെറും 2,000 രൂപയുടെ മാത്രം. എറണാകുളത്ത് ജോലി ചെയ്യുന്ന ആലപ്പുഴക്കാരുടെ എണ്ണം ഉയര്‍ന്നത് വരുമാനത്തിലും പ്രതിഫലിക്കുന്നു.

ആറ് വടക്കന്‍ ജില്ലകളിലെ ആളോഹരി വരുമാനം സംസ്ഥാന ശരാശരിക്ക് താഴെയാണ്. തെക്കന്‍ ജില്ലകളില്‍ പത്തനംതിട്ടയ്ക്ക് മാത്രമാണ് ഇത്തരത്തില്‍ മോശം പ്രകടനമുള്ളത്.

ആളോഹരി വരുമാനത്തില്‍ പിന്നിലുള്ളത് മലപ്പുറമാണ്. 1.18 ലക്ഷം രൂപ മാത്രമാണ് മലപ്പുറംകാരുടെ ആളോഹരി വരുമാനം.

ആളോഹരി വരുമാനത്തില്‍ മുന്‍നിര ജില്ലകള്‍

  • എറണാകുളം -2.61 ലക്ഷം

  • ആലപ്പുഴ -2.59 ലക്ഷം

  • കൊല്ലം -2.4 ലക്ഷം

  • കോട്ടയം -2.31 ലക്ഷം

  • തൃശൂര്‍ -2.11 ലക്ഷം

  • ഇടുക്കി -2.05 ലക്ഷം

  • തിരുവനന്തപുരം -1.97 ലക്ഷം

  • കാസര്‍ഗോഡ് -1.49 ലക്ഷം

  • വയനാട് -1.28 ലക്ഷം

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com