ലിസ്ട്രസിനൊപ്പം യൂറോപ്പിനെ നയിക്കുന്ന 16 വനിതകള്‍

തിങ്കളാഴ്ചയാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ പിന്തള്ളി യുകെയുടെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് (47) തിരഞ്ഞെടുക്കുപ്പെട്ടത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നിന്ന് 57 ശതമാനം വോട്ട് നേടിയാണ് ലിസ് ട്രസ് വിജയിച്ചത്. ബോറിസ് ജോണ്‍സന്റെ പിന്ഗാമിയായി ലിസ് ട്രസ് ഇന്ന് സ്ഥാനമേല്‍ക്കും. ലിസ് ട്രസ് ഉള്‍പ്പടെ വിവിധ രാജ്യങ്ങളെ നയിക്കുന്ന 16 വനിതകളാണ് യൂറോപ്പില്‍ ഉള്ളത്. കൃത്യമായി പറഞ്ഞാല്‍ 6 വനിതാ പ്രസിഡന്റുമാരും 10 വനിതാ പ്രധാനമന്ത്രിമാരും യൂറോപ്പിലുണ്ട്.

ലിസ് ട്രസിനൊപ്പം യൂറോപ്പിനെ നയിക്കുന്ന 16 വനിതകള്‍


1. മെറ്റി ഫ്രഡറിക്‌സണ്‍- ഡെന്മാര്‍ക്ക്


2015 മുതല്‍ ഡെന്മാര്‍ക്കിന്റെ പ്രധാനമന്ത്രിയാണ് മെറ്റി ഫ്രഡറിക്‌സണ്‍. ഡെന്മാര്‍ക്കിന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ് ഇവര്‍.


2.കായ കാലാസ്- എസ്റ്റോണിയ


എസ്‌റ്റോണിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്. 2021 ജനുവരിയിലാണ് കായ കാലാസ് അധികാരത്തിലെത്തിയത്.


3.സന മാരിന്‍- ഫിന്‍ലന്‍ഡ്


നിലവില്‍ അധികാരത്തിലിരിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഫിന്‍ലന്‍ഡിന്റെ സന മാരിന്‍. 2019ല്‍ ആണ് സന പ്രധാനമന്തിയാവുന്നത്.

4.എലിസബത്ത് ബോണ്‍- ഫ്രാന്‍സ്


എഡിത്ത് ക്രെസണിന് ശേഷം ഫ്രാന്‍സില്‍ പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിതയാണ് എലിസബത്ത് ബോണ്‍.2022 മെയില്‍ ആണ് 61കാരിയായ ബോണിനെ പ്രധാനമന്ത്രിയായി ഫ്രഞ്ച് പ്രസിജന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിയമിച്ചത്.


5.ഇന്‍ഗ്രിത സിമോണീറ്റെ- ലിത്വാനിയ


ബാള്‍ട്ടിക് ഉരുക്ക് വനിത എന്നറിയപ്പെടുന്ന ഡാലിയ ഗ്രിബൗസ്‌കൈറ്റിന് (2009-19) ശേഷം ലിത്വാനിയയുടെ പ്രധാനമന്ത്രിയാവുന്ന വനിതയാണ് ഇന്‍ഗ്രിത സിമോണീറ്റെ. സാമ്പത്തിക വിദഗ്ധയായ ഇന്‍ഗ്രിത ധനമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


6.മദ്ഗലീന ആന്‍ഡേഴ്‌സണ്‍- സ്വീഡന്‍


സ്വീഡന്റെ ആദ്യ പ്രധാനമന്ത്രിയാണ് മദ്ഗലീന ആന്‍ഡേഴ്‌സണ്‍. 2021 നവംബറിലാണ് മദ്ഗലീന അധികാരത്തിലെത്തിയത്.


7.അന ബേണ്‍ബിച് -സെര്‍ബിയ


സ്വവര്‍ഗ അനുരാഗിയാണെന്ന് തുറന്നു പറഞ്ഞ വ്യക്തിയാണ് സെര്‍ബിയന്‍ പ്രധാനമന്ത്രിയായ അന. രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായ അന 2017ല്‍ ആണ് അധികാരത്തിലെത്തിയത്.


8.കാതറിന്‍ ജേക്കബ്‌ഡോട്ടിയര്‍- ഐസ് ലന്‍ഡ്


യൂറോപ്പിലെ ആദ്യ വനിതാ പ്രധാനമന്ത്രി 1980ല്‍ (Vigdís Finnbogadóttir) ഐസ് ലന്‍ഡില്‍ നിന്നായിരുന്നു. രാജ്യത്തെ രണ്ടാമത്തെ പ്രധാനമന്ത്രിയായ കാതറിന്‍ 2017ല്‍ ആണ് അധികാരത്തിലെത്തിയത്.


9.നിക്കോള ഫെര്‍ഗൂസണ്‍ സ്റ്റര്‍ജന്‍- സ്‌കോട്ട്‌ലന്‍ഡ്


2014 മുതല്‍ ഫസ്റ്റ് മിനിസ്റ്റര്‍ ഓഫ് സ്‌കോട്ട്‌ലന്‍ഡ് ആണ് നിക്കോള. കൂടാതെ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ ലീഡര്‍ കൂടിയാണിവര്‍. ഈ രണ്ട് പദവിയും വഹിക്കുന്ന ആദ്യ വനിതയാണ് നിക്കോള.


10. നടാലിയ ഗാവറിലീത (പ്രധാനമന്ത്രി), മായ സാന്‍ജു (പ്രസിഡന്റ്) -മോള്‍ഡോവ

Natalia Gavrilița, Maia Sandu

പ്രധാനമന്ത്രിയും പ്രസിഡന്റും വനിതകളായിട്ടുള്ള ഏക യൂറോപ്യന്‍ രാജ്യമാണ് മോള്‍ഡോവ. നേരത്തെ പ്രസിഡന്റ് പദവി വഹിച്ചിട്ടുള്ള നടാലിയ രാജ്യത്ത് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയാണ്. 2020 ഡിസംബറിലാണ് മായ സാന്‍ജു പ്രസിജന്റ് പദവിയിലെത്തിയത്.


12.കാതറീന സകിലറുപൂളോ- ഗ്രീസ്


ഗ്രീസിന്റെ ആദ്യ വനിത പ്രസിഡന്റ് ആണ് കാതറീന സകിലറുപൂളോ. 2020 ജനുവരിയിലാണ് കാതറീന അധികാരത്തിലെത്തുന്നത്. പരിസ്ഥിതി പ്രവര്‍ത്തക കൂടിയായ കാതറീന ഗ്രീസിലെ പരമോന്നത കോടതിയുടെ പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്.


13.സൂസാന ചാപുതോവ - സ്ലൊവാക്യ


സ്ലൊവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റ് ആണ് സൂസാന ചാപുതോവ. 45 വയസില്‍ അധികാരത്തിലെത്തിയ സൂസാന സ്ലൊവാക്യന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് കൂടിയാണ്.


14. സലോമി സാറാബിച്‌വിലി-ജോര്‍ജിയ


ജോര്‍ജിയയുടെ ആദ്യ വനിതാ പ്രസിഡന്റ് ആണ് സലോമി സാറാബിച്‌വിലി. 2018 ഡിസംബറിലാണ് സലോമി അധികാരത്തിലെത്തുന്നത്.


15. വിജോസ ഉസ്മാനി - കൊസവ


കൊസവയുടെ അഞ്ചാമത്തെ പ്രസിഡന്റ് ആണ് വിജോസ ഉസ്മാനി. 2021 ഏപ്രിലില്‍ ആണ് വിജോസ അധികാരത്തിലെത്തിയത്.


16.കാതലിന്‍ നോവാക്- ഹംഗറി


രാജ്യത്തെ ആദ്യ വനിതാ പ്രസഡന്റാണ് കാതലിന്‍ നൊവാക്. 2022 മെയിലാണ് കാതലിന്‍ അധികാരത്തിലെത്തിയത്.


Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it