'കോവിഡ് നെഗറ്റീവ് ആയവരും എയര്‍പോര്‍ട്ടിലെത്തിയാല്‍ പോസിറ്റീവ് ആയേക്കും'; കിരണ്‍ മസുംദര്‍ ഷാ

കോവിഡ് വകഭേദത്തെക്കുറിച്ചുള്ള ആശങ്കിയിലാണ് ലോകം മുഴുവനുമുള്ളവര്‍. ബിസിനസുകളും തൊഴിലിടങ്ങളും പഠനവുമെല്ലാം പൂര്‍വ സ്ഥിതിയിലേക്ക് എത്തിത്തുടങ്ങിയതോടെ യാത്രകള്‍ ഒഴിവാക്കാനാകാത്ത അവസ്ഥയിലുമാണ് ജനങ്ങള്‍. ഈ അവസരത്തില്‍ വിമാനത്താവളങ്ങളിലെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച.

ഏറ്റവും പുതുതായി ബയോകോണ്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മസുംദാര്‍ ഷായുടെ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്.
നിങ്ങള്‍ നെഗറ്റീവ് ആണെങ്കിലും എര്‍പോര്‍ട്ടിലെ അവസ്ഥ വൈറസ് പടര്‍ത്തിയേക്കാമെന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ ചെലവിടേണ്ടി വരുന്നതിനാല്‍ യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മസുംദര്‍ ഷാ വ്യക്തമാക്കുന്നു.
''ഒമിക്രോണ്‍ യാത്രാ നിയമങ്ങളുടെ ഒന്നാം ദിവസം, ടെസ്റ്റുകള്‍ക്കായി 6 മണിക്കൂര്‍ വരെ കാത്തിരിക്കുക, നിങ്ങള്‍ക്ക് അണുബാധ ഇല്ലെങ്കില്‍ പോലും എയര്‍പോര്‍ട്ടില്‍ വെച്ച് അത് പിടിപെടാന്‍ സാധ്യതയുണ്ട്!,' ഡിസംബര്‍ 1 ന് പുതിയ യാത്രാ നിയമങ്ങള്‍ ആരംഭിച്ചതിന് ശേഷം ഷാ ഇങ്ങനെ ട്വീറ്റ് ചെയ്തു. ഒമൈക്രോണ്‍ കൊവിഡ് വേരിയന്റ് ഭീതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഈ ട്വീറ്റും വലിയ ചര്‍ച്ചയായിരിക്കുകയാണ്.
എയര്‍പോര്‍ട്ട് അധികൃതരുടെ ഉത്തരവാദിത്തക്കുറവിനെക്കുറിച്ചും അവര്‍ വിമര്‍ശിക്കുന്നു. ഒമിക്റോണ്‍ വേരിയന്റിനെ നേരിടാന്‍ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നുണ്ടെങ്കിലും യാത്രികരെ സ്വാഗതം ചെയ്യുന്നത് ബെംഗളൂരു എയര്‍പോര്‍ട്ട് മാനേജ്‌മെന്റിന്റെ മൊത്തത്തിലുള്ള കെടുകാര്യസ്ഥത മാത്രമാണ്. ഇത്തരത്തില്‍ യാത്രക്കാര്‍ക്ക് വലിയ വെല്ലുവിളിയാണെന്നും അവര്‍ മറ്റൊരു ട്വീറ്റില്‍ പങ്കുവച്ചിരുന്നു.
പുതിയ വകഭേഗത്തിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍, അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. 'അപകടസാധ്യതയുള്ള' രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരും മറ്റ് ആവശ്യകതകള്‍ക്കൊപ്പം നിര്‍ബന്ധമായും COVID പരിശോധനയ്ക്ക് വിധേയരാകണമെന്നും നിര്‍ബന്ധമുണ്ട്. എന്നാല്‍ സജീകരണങ്ങള്‍ കുറച്ചുകൂടി കാര്യമാത്രപ്രസക്തിയോടെ ചെയ്യാനാണ് ബയോകോണ്‍ മേധാവി ഉള്‍പ്പെടെയുള്ള വിവിധ മേഖലയിലുള്ളവരുടെ അഭിപ്രായം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it