ഫാസ്‌ടാഗ് വാർഷിക പാസ് നിരക്ക് അടുത്ത മാസം മുതല്‍ കൂടുന്നു; നിങ്ങളെ എങ്ങനെ ബാധിക്കും?

ഫാസ്റ്റ് ടാഗ് മൊബൈൽ ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്ത വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് പാസ് ആക്ടിവേറ്റ് ചെയ്യാനോ പുതുക്കാനോ സാധിക്കും
fastag, nhai toll plaza
canva
Published on

ഫാസ്റ്റ് ടാഗ് വാർഷിക പാസിന്റെ നിരക്കുകളിൽ മാറ്റം വരുത്തി ദേശീയ പാത അതോറിറ്റി (NHAI). 2026 ഏപ്രിൽ 1 മുതൽ പുതിയ സാമ്പത്തിക വർഷത്തേക്കുള്ള (FY27) പരിഷ്കരിച്ച നിരക്കുകൾ നിലവിൽ വരും. നിലവിൽ 3,000 രൂപയായ വാർഷിക പാസ് നിരക്ക് 3,075 രൂപയായാണ് വർദ്ധിപ്പിച്ചത്. നിരക്കിലെ വർദ്ധന ചെറിയ തോതിലാണെങ്കിലും സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഇത് പ്രധാനമാണ്.

കൂടുതല്‍ നേട്ടം ഇവര്‍ക്ക്

ദിവസേനയുള്ള യാത്രക്കാർക്കും, ദീർഘദൂര യാത്രക്കാർക്കും, പതിവായി ഹൈവേ യാത്രയെ ആശ്രയിക്കുന്ന വാണിജ്യ ഉപയോക്താക്കൾക്കും വാർഷിക പാസ് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ദേശീയ പാതകളിലെയും എക്സ്പ്രസ് വേകളിലെയും ടോൾ പ്ലാസകളിലെ കാത്തുനിൽപ്പ് ഒഴിവാക്കാനും ഓരോ തവണയും പണമടയ്ക്കുന്ന ബുദ്ധിമുട്ട് ഇല്ലാതെ തടസമില്ലാതെ യാത്ര ചെയ്യാനും പാസ് സഹായിക്കുന്നു. പാസ് ആക്ടിവേറ്റ് ചെയ്ത് ഒരു വർഷം അല്ലെങ്കിൽ 200 യാത്രകൾ വരെയാണ് ഇതിന്റെ കാലാവധി.

നിലവിലുള്ള 3,000 രൂപ നിരക്കിൽ തന്നെ പാസ് പുതുക്കി തുക ലാഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏപ്രിൽ 1 ന് മുൻപ് അത് ചെയ്യാവുന്നതാണ്. ഫാസ്റ്റ് ടാഗ് മൊബൈൽ ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്ത വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ലളിതമായി പാസ് ആക്ടിവേറ്റ് ചെയ്യാനോ പുതുക്കാനോ സാധിക്കും. ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം പണമടയ്ക്കാനും വിവരങ്ങൾ പരിശോധിക്കാനും ഉപയോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com