ഫാസ്ടാഗ് നിര്‍ബന്ധമാക്കി; ബൂത്തുകളില്‍ കുരുക്ക്

ഫാസ്ടാഗ് നിര്‍ബന്ധമാക്കി;   ബൂത്തുകളില്‍ കുരുക്ക്
Published on

ദേശീയപാതയിലെ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി. ഇതോടെ, ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളെ ഒന്നോ രണ്ടോ ഗേറ്റുകളില്‍ക്കൂടി മാത്രമാണ് കടത്തിവിടുന്നത്. വാഹനങ്ങളുടെ വന്‍ നിരയാണ് ഈ വരിയില്‍ എല്ലാ ടോള്‍ ബൂത്തുകളിലും.

തൃശൂര്‍ പാലിയേക്കരയില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളെ ഒരു ഗേറ്റില്‍ക്കൂടി മാത്രമാണ് രാവിലെ മുതല്‍ കടത്തിവിട്ടത്. ഇവിടെ വാഹനങ്ങളുടെ ക്യൂ  കിലോമീറ്ററുകള്‍ നീണ്ടു.ഫാസ്ടാഗ് ലെയ്‌നുകള്‍ ഏറെക്കുറെ ഒഴിഞ്ഞുകിടക്കുകയുമാണ്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്. എറണാകുളത്തെ കുമ്പളം ടോള്‍ പ്ലാസയില്‍ രണ്ടു വരികള്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്.

ഫാസ്ടാഗ് സ്വന്തമാക്കുന്ന കാര്യത്തില്‍ വാഹന ഉടമകള്‍ പുലര്‍ത്തുന്ന ഉദാസീനത തുടരുകയാണെന്ന് ദേശീയ പാത അതോറിട്ടി ഉദ്യോഗസ്ഥര്‍ പറയുന്നു. ബോധവല്‍ക്കരണത്തിന്റെ കുറവ് ഇക്കാര്യത്തിലില്ലെന്ന അഭിപ്രായമാണ് അവര്‍ക്കുള്ളത്. കൂടുതല്‍ ഫാസ്ടാഗ് എടുക്കുന്ന മുറയ്ക്കു മാത്രമേ സ്ഥിതിഗതികള്‍ മെച്ചമാകൂമെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.

ഫാസ്ടാഗ് സംവിധാനം ഒരുമാസം മുമ്പ് തന്നെ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം വാഹനങ്ങളും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറാത്തതിനെ തുടര്‍ന്നാണ് ഇത് നീട്ടിവെച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

ഫീല്‍ഡിനെക്കുറിച്ച് അറിവില്ലാത്ത ഉടമകള്‍, ലക്ഷങ്ങള്‍ മുടക്കിയത് ഇന്റീരിയറിന് മാത്രം; കേരളത്തിലെ സലൂണ്‍ ബിസിനസിന്റെ യഥാര്‍ഥ വെല്ലുവിളികള്‍
ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റുകളുടെ അനധികൃത വില്‍പന വ്യാപകം; സംസ്ഥാനത്തിന് ₹200 കോടി നഷ്ടമെന്ന് വ്യാപാര സംഘടന
ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ 'ഡാര്‍ക്ക് പാറ്റേണ്‍'; ഇന്‍ഡിഗോയും സെപ്റ്റോയും ഫിസിക്സ് വാലയും ഉള്‍പ്പെടെ ഒന്‍പത് പ്ലാറ്റ്ഫോമുകള്‍ക്ക് പിഴ
Image : Arun Chittilappilly , Wonderla 
```html ```
logo
DhanamOnline
dhanamonline.com