ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരം ദക്ഷിണേന്ത്യയില്‍

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരം ദക്ഷിണേന്ത്യയില്‍
Published on

2019 മുതല്‍ 2035 വരെയുള്ള കാലയളവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്ന നഗരം ഏതായിരിക്കും? സംശയമില്ല, അത് ബംഗളൂരുവായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലോകത്തിലെ 780 പ്രമുഖ നഗരങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. ഏറ്റവും വേഗത്തില്‍ വളരുന്ന 20 നഗരങ്ങളില്‍ 17 ഉം ഇന്ത്യയിലാണെന്നതാണ് മറ്റൊരു പ്രത്യേകത. 8.5 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്ക് ബംഗളൂരിവിന് ഇക്കാലയളവില്‍ ഉണ്ടാകുമെന്നും ബംഗളൂരു ഇന്നവേഷന്‍ റിപ്പോര്‍ട്ട് 2019 പറയുന്നു.

ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളും വേഗത്തില്‍ വളരുന്നവയുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ്, 2വണ്‍4 കാപിറ്റല്‍, ഐഡിയ സ്പ്രിംഗ് കാപിറ്റല്‍ തുടങ്ങിയ നിക്ഷേപക സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

രാജ്യത്ത് പുതിയ തലമുറയ്ക്ക് അനുയോജ്യമായതും ഏറ്റവും കൂടുതല്‍ തൊഴിലവസര സാധ്യതയുള്ളതുമായ നഗരമാണ് ബംഗളൂരു. നഗരത്തിലെ 37 ശതമാനം ആളുകളും 15നും 35 നും ഇടയില്‍ പ്രായമുള്ളവരാണെന്നതും മറ്റൊരു പ്രത്യേകത. സ്ത്രീകള്‍ക്ക് തൊഴിലിന് ഏറ്റവും അനുയോജ്യമായ നഗരവും ഇതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിജിറ്റല്‍ സാവി ആയൊരു ഉപഭോക്തൃ നിരയാണ് ഈ നഗരത്തിനുള്ളത്. ഒരാള്‍ പ്രതിമാസം 8600 രൂപ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ചെലവഴിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍ജിനീയറിംഗ് കോളെജിന്റെ സാന്ദ്രതയുടെ കാര്യത്തിലും മറ്റു മെട്രോ നഗരങ്ങളായ ഡെല്‍ഹിയെയും മുംബൈയെയും പിന്നിലാക്കിയിരിക്കുകയാണ് ബംഗളൂരു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും യോജിച്ച ഇടമായി ഈ നഗരം മാറിയിട്ടുണ്ടെന്നതാണ് വളര്‍ച്ചയില്‍ നിര്‍ണായകമായതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com