ഒമിക്രോണ്‍ വ്യാപനത്തില്‍ ഭീതി: എണ്ണവിലയില്‍ 2 ശതമാനം ഇടിവ്

യു.എസിലും യൂറോപ്പിലും ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എണ്ണ വിലയില്‍ ഇടിവ്. ഒമിക്രോണിനെ തടയാന്‍ ബിസിനസുകള്‍ക്കു മേല്‍ നിയന്ത്രണം വന്നേക്കുമെന്ന ആശങ്ക ഉയര്‍ന്നാല്‍ ഇന്ധന ആവശ്യകതയില്‍ ഇടിവുണ്ടായേക്കുമെന്നതിനെ തുടര്‍ന്നാണ് വിലയില്‍ രണ്ടു ശതമാനം കുറഞ്ഞത്.

ബ്രെന്റ് ക്രൂഡിന്റെ വില 1.36 ഡോളര്‍ കുറഞ്ഞ് ബാരലിന് 72.16 ഡോളറായി.
ഒമിക്രോണ്‍ വ്യാപിക്കുന്നതോടെ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്ന ഭീതിയാണ് വിലത്തകര്‍ച്ചയ്ക്ക് കാരണമെന്ന് സി.എം.സി മാര്‍ക്കറ്റ്‌സ് മാര്‍ക്കറ്റ് അനലിസ്റ്റ് കെല്‍വന്‍ വോംഗ് പറഞ്ഞു.
കൊറോണയുടെ ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം കാരണം ഇന്നു മുതല്‍ നെതര്‍ലാന്റ്‌സ് ലോക്ക്ഡൗണിലേക്ക് കടന്നിരിക്കുകയാണ്. ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ കൂടി നിയന്ത്രണങ്ങള്‍ വന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
യു.എസിലും ഒമിക്രോണ്‍ ജാഗ്രതാ നിര്‍ദേശം ശക്തമാക്കിയിട്ടുണ്ട്. ഉറ്റവരെ കാണാന്‍ പോകുന്നവരും യാത്രചെയ്യുന്നവരും ബൂസ്റ്റര്‍ ഡോസ് എടുക്കുകയും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും യു.എസ് വൈറ്റ് ഹൗസ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. ആന്റണി ഫൗച്ചി പറഞ്ഞു.


Related Articles
Next Story
Videos
Share it