കേന്ദ്ര ബജറ്റ് അല്പസമയത്തിനുള്ളില്‍, പ്രതീക്ഷയോടെ കേരളം

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതിന്റെയും യുഎസ് തീരുവയുടെയും പശ്ചാത്തലത്തില്‍ ബജറ്റില്‍ കയറ്റുമതി മേഖലയ്ക്ക് കൂടുതല്‍ പ്രത്യാശ പകരുന്ന പ്രഖ്യാപനങ്ങളുണ്ടായേക്കും
Nirmala Sitharaman
Pic Courtesy: Nirmala Sitharaman / Facebook
Published on

കേന്ദ്ര ബജറ്റ് അല്പസമയത്തിനുള്ളില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായുള്ള കേന്ദ്ര മന്ത്രിസഭ യോഗം ആരംഭിച്ചു. പതിനൊന്ന് മണിക്കാണ് ബജറ്റ് അവതരണം.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ നടക്കുന്ന ബജറ്റ് ഏതുരീതിയിലായിരിക്കുമെന്ന ആകാംക്ഷയിലാണ് ബിസിനസ് ലോകം.

വിദേശ നിക്ഷേപത്തിലും ഓഹരി വിപണിയിലും സമഗ്രമായ മാറ്റങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന സൂചനയുണ്ട്.

നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഒന്‍പതാം ബജറ്റ് അവതരണമാകും നടക്കുന്നത്. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതിന്റെയും യുഎസ് തീരുവയുടെയും പശ്ചാത്തലത്തില്‍ ബജറ്റില്‍ കയറ്റുമതി മേഖലയ്ക്ക് കൂടുതല്‍ പ്രത്യാശ പകരുന്ന പ്രഖ്യാപനങ്ങളുണ്ടായേക്കും.

ബജറ്റുമായി ബന്ധപ്പെട്ട ലൈവ് ബ്ലോഗ് ധനംഓണ്‍ലൈനില്‍ കാണാം. ഒപ്പം ബജറ്റിന്റെ സമഗ്ര ചിത്രങ്ങളുമായി സ്‌പെഷ്യല്‍ സ്റ്റോറികളും

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com