മൃഗങ്ങള്‍ക്ക് ആദ്യ കോവിഡ് വാക്സിനുമായി ഈ രാജ്യം

പല രാജ്യങ്ങളും മനുഷ്യര്‍ക്കായി കോവിഡ് വാക്‌സിന്‍ പുറത്തിറക്കിയിട്ടുണ്ട്, പലരും ഇപ്പോഴും ഗവേഷണങ്ങള്‍ തുടരുകയാണ്. എന്നാല്‍ ലോകത്തില്‍ മൃഗങ്ങള്‍ക്കുള്ള ആദ്യ കോവിഡ് വാക്‌സിനുമായി രംഗത്തെത്തിയിരിക്കുകയാണ് റഷ്യ. കോവിഡ് -19 നെതിരെ ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ റഷ്യ രജിസ്റ്റര്‍ ചെയ്തതായി രാജ്യത്തെ കാര്‍ഷിക സുരക്ഷാ നിരീക്ഷണ സംഘം റോസെല്‍ഖോസ്‌നാഡ്സര്‍ അറിയിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റോസെല്‍ഖോസ്‌നാഡ്സറിന്റെ ഒരു യൂണിറ്റ് വികസിപ്പിച്ചെടുത്ത മൃഗങ്ങള്‍ക്കുള്ള വാക്‌സിന് കാര്‍ണിവക്-കോവ് എന്നാണ് പേര് നല്‍കിയിട്ടുള്ളത്.

സ്ഫുട്‌നിക് വി ഉള്‍പ്പെടെ റഷ്യ ഇതിനകം മനുഷ്യര്‍ക്കായി മൂന്ന് വാക്‌സിനുകള്‍ പുറത്തിറക്കിയിട്ടുണ്ട്. എപിവാക് കൊറോണ, കോവിവാക് അടിയന്തര അനുമതിയും നല്‍കിയിട്ടുണ്ട്.
നായകള്‍, പൂച്ചകള്‍, ആര്‍ട്ടിക് കുറുക്കന്‍, മിങ്ക്‌സ്, കുറുക്കന്‍, മറ്റ് മൃഗങ്ങള്‍ എന്നിവയില്‍ കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് കാര്‍ണിവക്-കോവ് പരീക്ഷണം തുടങ്ങിയതെന്ന് ഡെപ്യൂട്ടി ഹെഡ് കോണ്‍സ്റ്റാന്റിന്‍ സാവെന്‍കോവ് പറഞ്ഞു.
'വാക്‌സിന്‍ നിരുപദ്രവകരവും ഉയര്‍ന്ന രോഗപ്രതിരോധശേഷി നല്‍കുന്നതുമാണെന്ന നിഗമനത്തിലെത്താന്‍ പരീക്ഷണ ഫലങ്ങള്‍ ഞങ്ങളെ അനുവദിക്കുന്നു, കാരണം വാക്‌സിനേഷന്‍ ചെയ്ത എല്ലാ മൃഗങ്ങളും നൂറു ശതമാനം കൊറോണ വൈറസിന് ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൃഗങ്ങള്‍ക്കുള്ള വാക്സിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനം ഏപ്രിലില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it