

സെപ്റ്റംബര്‍ 23 മുതല്‍ സെപ്റ്റംബര്‍ 30 വരെ വില്‍പ്പനയുടെ മഹാമേളയുമായി ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്പ്കാര്‍ട്ട്. 'ദി ബിഗ് ബില്യണ്‍ ഡേയ്സ്' ഉത്സവ വില്‍പ്പനയുടെ ഒമ്പതാം പതിപ്പ് ഫ്‌ലിപ്പ്കാര്‍ട്ട് ഇന്നലെ പ്രഖ്യാപിച്ചു. കൂടാതെ, ഉപഭോക്താക്കള്‍ക്ക് ഒരു രൂപ് ടോക്കണ്‍ അഡ്വാന്‍സായി നല്‍കി ഉല്‍പ്പന്നങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും ദി ബിഗ് ബില്യണ്‍ ഡേയ്സിലുണ്ടാകും. 90-ലധികം ബ്രാന്‍ഡുകളില്‍ നിന്നുള്ള 130 സ്‌പെഷ്യല്‍ എഡിഷന്‍ ശേഖരണങ്ങളില്‍നിന്നുള്ള 10,000-ലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ ഇതുവഴി ബുക്ക് ചെയ്യാവുന്നതാണ്.
മൊബൈല്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള ഇനങ്ങള്‍ക്കായി ഓപ്പണ്‍-ബോക്‌സ് ഡെലിവറി ഓപ്ഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ബാങ്ക് കാര്‍ഡുകള്‍, യുപിഐ, ഇഎംഐകള്‍ എന്നിവയിലെ ഡിസ്‌കൗണ്ടുകള്‍ വഴി ചെറിയ തുകയ്ക്ക് ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവുമാണിത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് 5 ശതമാനം അണ്‍ലിമിറ്റഡ് ക്യാഷ്ബാക്കും ലഭിച്ചേക്കും.
ഇന്ത്യ ഉത്സവ സീസണിലേക്ക് കടക്കുമ്പോള്‍, ഓണ്‍ലൈന്‍ വില്‍പ്പന 11.8 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത.് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം വര്‍ധനവാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine