മാലിന്യ സംസ്‌ക്കരണത്തില്‍ സഹകരിക്കാന്‍ ഫ്‌ളോററ്റ് ടെക്‌നോളജീസും ആക്രി ഇംപാക്ടും

സംസ്ഥാനത്ത് കമ്മ്യൂണിറ്റി തലത്തില്‍ ആദ്യ സാനിറ്ററി മാലിന്യ ഇന്‍സിനറേറ്റര്‍ പ്ലാന്റ് സ്ഥാപിച്ച കമ്പനിയാണ് ഫ്‌ളോററ്റ് ടെക്‌നോളജീസ്. ശുചിത്വ മിഷന്‍ അംഗീകൃതമായി ഗാര്‍ഹിക ബയോ മെഡിക്കല്‍ മാലിന്യ ശേഖരണ സേവനം ആരംഭിച്ച ആദ്യ കമ്പനിയാണ് ആക്രി ഇംപാക്ട് പ്രൈവറ്റ് ലിമിറ്റഡ്
Group of officials at a Floret and Akari event, with a traditional lamp-lighting ceremony marking the inauguration.
Published on

മാലിന്യ സംസ്‌ക്കരണ രംഗത്ത് കൈകോര്‍ത്ത് ഫ്‌ളോററ്റ് ടെക്‌നോളജീസും ആക്രി ഇംപാക്ട് പ്രൈവറ്റ് ലിമിറ്റഡും. സംസ്ഥാനത്ത് കമ്മ്യൂണിറ്റി തലത്തില്‍ ആദ്യ സാനിറ്ററി മാലിന്യ ഇന്‍സിനറേറ്റര്‍ പ്ലാന്റ് സ്ഥാപിച്ച കമ്പനിയാണ് ഫ്‌ളോററ്റ് ടെക്‌നോളജീസ്. ശുചിത്വ മിഷന്‍ അംഗീകൃതമായി ഗാര്‍ഹിക ബയോ മെഡിക്കല്‍ മാലിന്യ ശേഖരണ സേവനം ആരംഭിച്ച ആദ്യ കമ്പനിയാണ് ആക്രി ഇംപാക്ട് പ്രൈവറ്റ് ലിമിറ്റഡ്.

വീടുതോറും ഫലപ്രദമായ മാലിന്യ ശേഖരണം ഉറപ്പാക്കുക, ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ സംസ്‌കരണം നടപ്പാക്കുക, സര്‍ക്കാര്‍ പദ്ധതികള്‍ക്കും ശുചിത്വ മിഷന്‍ ലക്ഷ്യങ്ങള്‍ക്കും പിന്തുണ നല്‍കുക, കേരളത്തിലുടനീളം വ്യാപിപ്പിക്കാവുന്ന മാതൃക വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സഹകരണത്തിലൂടെ ഇരുകമ്പനികളും ലക്ഷ്യമിടുന്നത്.

സി.ഇ.ഒ സനില്‍ കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ശാസ്ത്രീയമായി സാനിറ്ററി മാലിന്യ സംസ്‌കരണത്തില്‍ പ്രവര്‍ത്തിച്ച് വരികയാണ് ഫ്‌ളോററ്റ് ടെക്‌നോളജീസ്. നവീന ഇന്‍സിനറേറ്റര്‍ സാങ്കേതികവിദ്യയിലൂടെ സുരക്ഷിതമായ സംസ്‌കരണമാണ് കമ്പനി ഉറപ്പാക്കുന്നത്. 2019 മുതല്‍ ഒരുലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് വാതില്‍ പാടി മാലിന്യ ശേഖരണ സംവിധാനം ഉറപ്പാക്കിയ ആക്രി ഇംപാക്ടിന്റെ സി.ഇ.ഒ ശേഖര്‍ ചന്ദ്രശേഖറാണ് നിലവില്‍ അറുന്നൂറോളം തദ്ദേശ സ്ഥാപനങ്ങള്‍ ആക്രി ഇംപാക്ടിന്റെ ഉപയോക്താക്കളാണ്. കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ആക്രിയുടെ ഗാര്‍ഹിക ബയോ മെഡിക്കല്‍ മാലിന്യ ശേഖരണ സംവിധാനത്തിന്റെ കുടക്കീഴില്‍ കൊണ്ടുവരുവാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടന്നു വരുന്നു.

ശാസ്ത്രീയമായ സാനിറ്ററി മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നതിലൂടെ പരിസ്ഥിതിയും പൊതുജന ആരോഗ്യവും ഒരുപോലെ സംരക്ഷിക്കാന്‍ കഴിയുമെന്ന് ഫ്‌ളോററ്റ് ടെക്‌നോളജീസ് സി.ഇ.ഒ സനില്‍ കുമാര്‍ പറഞ്ഞു. കേരളത്തിലെ എല്ലാ വീടുകളിലേക്കും ആക്രിയുടെ വാതില്‍പടി മാലിന്യ ശേഖരണം വ്യാപിപ്പിക്കുന്നതിന് സഹകരത്തിലൂടെ കഴിയുമെന്ന് ആക്രി ഇംപാക്ട് സി.ഇ.ഒ സേഖര്‍ ചന്ദ്രശേഖറും അഭിപ്രായപ്പെട്ടു.

Floret Technologies and Akri Impact Pvt Ltd collaborate to strengthen Kerala’s waste management. The partnership aims to expand doorstep biomedical waste collection and introduce eco-friendly sanitary waste incineration across the state.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com