കൂടുതൽ ആളുകളെ ആകർഷിച്ച് കച്ചവടം കൂട്ടാന്‍ ലുലു മാള്‍, ഈ മാസം 16 വരെ പുഷ്‌പമേള

ഷോപ്പിംഗ് നടത്തുന്നവരുടെ എണ്ണം വര്‍ധിക്കും
Lulu Mall Kochi
Image : Lulu Mall Kochi
Published on

അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ലുലു ഫ്ലവര്‍ ഫെസ്‌റ്റ് 2025 മായി ലുലു മാള്‍. വൈവിധ്യമുളള ആയിരത്തിലധികം പുഷ്‌പ-ഫല-സസ്യങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായി മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ജനപങ്കാളിത്തം വര്‍ധിക്കുന്നതോടെ മാളില്‍ കച്ചവടം കൂടുമെന്നാണ് കരുതുന്നത്.

അലങ്കാര സസ്യങ്ങൾ, വീടുകളിലെ പൂന്തോട്ടം ക്രമീകരിക്കാനുള്ള വ്യത്യസ്തയിനം പുഷ്പങ്ങള്‍, വീടുകളിലെ ടെറസുകളില്‍ ​പൂന്തോട്ടം ഒരുക്കാനുളള ചെടികൾ, വൈവിധ്യമാർന്ന നിരവധി ഇനം ചെടികള്‍ തുടങ്ങിയവ നേരിട്ട് കാണാനും കുറഞ്ഞ വിലയിൽ വാങ്ങാനും സാധിക്കുന്ന തരത്തിലാണ് പുഷ്‌പമേള സംഘടിപ്പിക്കുന്നത്. കൊച്ചി ലുലു മാളിന്റെ താഴത്തെ നിലയിലാണ് പുഷ്‌പമേള നടക്കുക.

ഫ്ലാറ്റുകളിലും കുറഞ്ഞ ഭൂമിയില്‍ താമസിക്കുന്നവരും കൂടുതലുളള നഗര പ്രദേശങ്ങളിലുളളവര്‍ക്ക് അനുയോജ്യമായ ചെടികള്‍ മേളയിലുണ്ടാകും. ലുലു മാളിന്റെ അകത്തും പുറത്തുമായി വിവിധ സോണുകളിലായാണ് പുഷ്പങ്ങള്‍ സജ്ജീകരിക്കുക. പോട്ടറി സെഷൻ, ടെറാറിയം മേക്കിങ്, കുട്ടികളുടെ ഫാഷൻ ഷോ തുടങ്ങിയവയും മേളയുടെ ഭാഗമായി നടക്കും.

കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച് മാള്‍ ഉപയോഗിക്കുന്നവരുടെയും ഷോപ്പിംഗ് നടത്തുന്നവരുടെയും എണ്ണം വര്‍ധിപ്പിക്കുക എന്ന തന്ത്രമാണ് ലുലു പരീക്ഷിക്കുന്നത്. അടുത്തിടെ തുടങ്ങിയ കോട്ടയം, കോഴിക്കോട് മാളുകളിൽ ആളുകള്‍ വലിയ തോതില്‍ എത്തുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com