2026ലെ ഫോബ്‌സ് മിഡില്‍ ഈസ്റ്റ് റെസിഡന്‍സ് പട്ടികയില്‍ ഒമ്പത് ഇന്ത്യക്കാര്‍; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി

റീട്ടെയ്ല്‍, നിര്‍മ്മാണ മേഖല, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യരംഗം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലായി യുഎഇയുടെ സമഗ്രവികസനത്തിന് നല്‍കിയ സംഭാവനകള്‍ വിലയിരുത്തിയാണ് റാങ്കിംഗ്.
2026ലെ ഫോബ്‌സ് മിഡില്‍ ഈസ്റ്റ് റെസിഡന്‍സ് പട്ടികയില്‍ ഒമ്പത് ഇന്ത്യക്കാര്‍; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി
Published on

യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്‌സ് മിഡില്‍ ഈസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സ് സ്ഥാപകന്‍ ചാങ്പെങ് ഷാവോയാണ് പട്ടികയില്‍ മുന്നില്‍. 110 ബില്യണ്‍ ഡോളറാണ് ആസ്തി.

റീട്ടെയ്ല്‍, നിര്‍മ്മാണ മേഖല, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യരംഗം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലായി യുഎഇയുടെ സമഗ്രവികസനത്തിന് നല്‍കിയ സംഭാവനകള്‍ വിലയിരുത്തിയാണ് റാങ്കിംഗ്.

ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയാണ് (20.8 ബില്യണ്‍ ഡോളര്‍) പട്ടികയില്‍ രണ്ടാമത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് പട്ടികയില്‍ ആറാംസ്ഥാനത്ത്. ഏറ്റവും സമ്പന്നനായ മലയാളിയും യൂസഫലി തന്നെ. 5.8 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

ഇന്ത്യക്കാരായ 9 പേരാണ് പട്ടികയില്‍ ഇടം നേടിയത്. പട്ടികയില്‍ ഏറ്റവും കൂടുതല്‍ സമ്പന്നരുള്ളതും ഇന്ത്യയില്‍ നിന്നാണ്. 49.9 ബില്യണ്‍ ഡോളറാണ് പട്ടികയിലുള്ള ഇന്ത്യന്‍ സമ്പന്നരുടെ ആകെ ആസ്തി. 81 വയസുള്ള ത്രിവേണി ഗ്രൂപ്പ് ചെയര്‍മാന്‍ ധ്രുവ് സാഹ്നിയാണ് പ്രായം കൂടിയ വ്യക്തി.

ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍വുമണ്‍ രേണുക ജഗതിയാനി (5.6 ബില്യണ്‍ ഡോളര്‍), ആര്‍പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള (4.2 ബില്യണ്‍ ഡോളര്‍), ജെംസ് എഡ്യൂക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (4 ബില്യണ്‍ ഡോളര്‍), ശോഭ ഗ്രൂപ്പ് സ്ഥാപകന്‍ പിഎന്‍സി മേനോന്‍ (3.9 ബില്യണ്‍ ഡോളര്‍), ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഷംഷീര്‍ വയലില്‍ (1.8 ബില്യണ്‍ ഡോളര്‍) എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാര്‍.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com