അമേരിക്കയിലെ 100 സമ്പന്ന വനിതകളില്‍ 4 ഇന്ത്യന്‍ വംശജരും

സ്വയം പ്രയത്‌നത്തിലൂടെ സമ്പന്നരായ 100 അമേരിക്കന്‍ വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ ഇടം നേടി 4 ഇന്ത്യന്‍ വംശജരും. പെപ്‌സികോ മുന്‍ ചെയര്‍മാന്‍ ഇന്ദ്ര നൂയി, അരിസ്റ്റ നെറ്റ്വര്‍ക് പ്രസിഡന്റും സി.ഇ.ഒയുമായ ജയശ്രീ ഉല്ലാല്‍, സിന്റെല്‍ ഐടി കമ്പനി സഹസ്ഥാപക നീര്‍ജ സേത്തി, കോണ്‍ഫ്‌ലുവെന്റ് ക്ലൗഡ് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫിസര്‍ നേഹ നാര്‍ഖഡേ എന്നിവരാണ് ഈ പട്ടികയിലുള്ളത്.

20,000 കോടി രൂപയുമായി ജയശ്രീ ഉല്ലാല്‍

പട്ടികയില്‍ 15-ാം സ്ഥാനത്തുള്ള 62 വയസുകാരി ജയശ്രീ ഉല്ലാലിന്റെ ആസ്തി 20,000 കോടി രൂപയാണ്. 2008 മുതല്‍ അരിസ്റ്റ നെറ്റ്വര്‍ക്കിന്റെ പ്രസിഡന്റും സി.ഇ.ഒയും ആയ അവര്‍ കമ്പനി ഓഹരികളുടെ 2.4 ശതമാനം സ്വന്തമാക്കി. അരിസ്റ്റ 2022-ല്‍ ഏകദേശം 4.4 ബില്യണ്‍ യുഎസ് ഡോളറിന്റെ വരുമാനം രേഖപ്പെടുത്തിയിരുന്നു. ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ സ്‌നോഫ്‌ലേക്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലും അവര്‍ ഉ

നീര്‍ജ സേത്തി, ആസ്തി 8175 കോടി

പട്ടികയില്‍ 25-ാം സ്ഥാനത്തുള്ള 68 കാരിയായ നീര്‍ജ സേത്തിയുടെ ആസ്തി 8175 കോടി രൂപയാണ്. നീര്‍ജ സേത്തിയും ഭര്‍ത്താവ് ഭരത് ദേശായിയും ചേര്‍ന്ന് 1980ല്‍ സ്ഥാപിച്ച സിന്റല്‍, ഫ്രഞ്ച് ഐടി സ്ഥാപനമായ അറ്റോസ് എസ്.ഇ 2018 ഒക്ടോബറില്‍ 3.4 ബില്യണ്‍ ഡോളറിന് വാങ്ങിയിരുന്നു. ഇതോടെ നീര്‍ജ സേത്തിക്ക് അവരുടെ ഓഹരിക്ക് 510 മില്യണ്‍ ഡോളര്‍ ലഭിച്ചു.

4294 കോടി രൂപ ആസ്തിയുള്ള നേഹ നാര്‍ഖഡെ

4294 കോടി രൂപ ആസ്തിയുള്ള 38 കാരിയായ നേഹ നാര്‍ഖഡെ പട്ടികയില്‍ 50-ാം സ്ഥാനത്താണ്. ലിങ്ക്ഡ്ഇന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ എന്ന നിലയില്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റിന്റെ വന്‍തോതിലുള്ള ഡേറ്റ കൈകാര്യം ചെയ്യുന്നതിനായി ഓപ്പണ്‍ സോഴ്സ് മെസേജിംഗ് സിസ്റ്റം അപ്പാച്ചെ കാഫ്ക വികസിപ്പിക്കാന്‍ അവര്‍ സഹായിച്ചു. 2014ല്‍ രണ്ട് ലിങ്ക്ഡ്ഇന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അവര്‍ അപ്പാച്ചെ കാഫ്കയിലെ ഡേറ്റ പ്രോസസ്സ് ചെയ്യാന്‍ സഹായിക്കുന്ന കോണ്‍ഫ്‌ളൂവെന്റ് കണ്ടെത്തി. 2023 മാര്‍ച്ചില്‍, അവര്‍ തന്റെ പുതിയ കമ്പനിയായ ഓസ്സിലാര്‍ പ്രഖ്യാപിച്ചു.നിലവില്‍ ഓസ്സിലാറന്റേയും സഹസ്ഥാപകയും സി.ഇ.ഒയുമാണ് നേഹ നാര്‍ഖഡെ.

2890 കോടി രൂപ ആസ്തിയുമായി ഇന്ദ്ര നൂയി

പെപ്സികോയുടെ മുന്‍ ചെയറും സി.ഇ.ഒയുമായ ഇന്ദ്ര നൂയി 2890 കോടി രൂപ ആസ്തിയുമായി പട്ടികയില്‍ 77ാം സ്ഥാനത്താണ്. ശീതളപാനീയങ്ങളുടെ മാര്‍ക്കറ്റ് അപ്രതീക്ഷിത തകര്‍ച്ചയിലേക്ക് നീങ്ങിയ കാലത്താണ് പെപ്‌സിയുടെ അമരക്കാരിയായി ഇന്ദ്ര നൂയി എത്തുന്നത്. പ്രതീക്ഷിച്ചതിലും മികച്ച നേട്ടങ്ങള്‍ കമ്പനിക്ക് നല്‍കിക്കൊണ്ട് 2018 ഒക്ടോബര്‍ ആദ്യവാരം ഇന്ദ്ര നൂയി രാജിവെച്ചു. 2019-ല്‍ അവര്‍ ആമസോണിന്റെ ബോര്‍ഡില്‍ ചേര്‍ന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it