കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ 'വയനാട് ടു ദി വേള്‍ഡ്' ശിപശാല സംഘടിപ്പിച്ചു

വയനാട്ടിലെ തനത് മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണി ലഭ്യമാക്കുന്നത് കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിപണി വില കിട്ടാന്‍ സഹായിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്
കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ 'വയനാട് ടു ദി വേള്‍ഡ്' ശിപശാല സംഘടിപ്പിച്ചു
Published on

കയറ്റുമതി പ്രോത്സാഹനത്തിന്റെ ഭാഗമായി കേരള എക്‌സ്‌പോര്‍ട്ട്‌സ് ഫോറവും വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, വയനാട് എംഎല്‍എ കെയര്‍, കനറാ ബാങ്ക് എന്നിവരുടെ നേതൃത്തത്തില്‍ കല്‍പ്പറ്റ ഹോട്ടല്‍ ഇന്ദ്രിയയില്‍ വെച്ചു ഏകദിന ശില്പശാല നടത്തി.

കാനറ ബാങ്ക് കൊമേഴ്ഷ്യല്‍ വിഭാഗം മേധാവി വിജയലക്ഷ്മി, സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ. സംഗീത വിശ്വനാഥന്‍, കോഫി ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ഡോ. കറുത്ത മണി, ആര്‍.കെ സിന്‍ഹ എന്നിവര്‍ സംസാരിച്ചു.

വയനാട്ടിലെ തനത് മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണി ലഭ്യമാക്കുന്നത് കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിപണി വില കിട്ടാന്‍ സഹായിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അഭിപ്രായപ്പെട്ടു. കയറ്റുമതി അധിഷ്ഠിത കൃഷിയിലേക്ക് കര്‍ഷകരെ മാറ്റാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സഹായമുണ്ടാകും. കയറ്റുമതി സംഘടനകള്‍ കാര്‍ഷിക മേഖലയ്ക്കായി നല്കുന്ന സഹായങ്ങള്‍ വിലമതിക്കാത്തതാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മേധാവി മനു പിള്ള, കാര്‍ഗോ വിഭാഗം ജനറല്‍ മാനേജര്‍ സതീഷ് പൈ, ഖത്തര്‍ എയര്‍വെയ്‌സ് മേധാവി ഫറൂക്ക് ബാത്ത, അദാനി വിഴിഞ്ഞം അസി ഡയറക്ടര്‍ സുനില്‍ അയ്യപ്പന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്തു.

കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷീദ് അലി, വയനാട് ചേംബര്‍ പ്രസിഡന്റ് ജോണി പട്ടാണി, ഫോറം പ്രസിഡന്റ് കെ.എം ഹമീദലി, ഉഷാ വിജയന്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com