മൂക്കാതെ പഴുപ്പിക്കുന്ന വിദ്യ വേണ്ട; പഴങ്ങളില്‍ കാര്‍ബൈഡും കളറുകളും ഉപയോഗിക്കുന്നത് പിടികൂടാന്‍ കര്‍ശന പരിശോധന

ഏത്തക്ക പഴുപ്പിക്കാന്‍ എഥഫോണ്‍ ലായനി ഉപയോഗിക്കുന്നതും നിയമവിരുദ്ധം
fruit market
fruit marketcanva
Published on

പഴങ്ങള്‍ വേഗത്തില്‍ പഴുപ്പിക്കാന്‍ നിയമവിരുദ്ധമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത് തടയാന്‍ കര്‍ശന പരിശോധനക്ക് നിര്‍ദേശം. കേന്ദ്ര ഫുഡ് ആന്റ് സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് അതോറിട്ടി ഓഫ് ഇന്ത്യയാണ് (FSSAI) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയത്. മൂപ്പെത്താത്ത പഴങ്ങള്‍ കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്നതിനും നിറം കൂട്ടാന്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നതിനും പിടിവീഴും.

വിപണികളില്‍ നിരീക്ഷണം

പഴങ്ങളുടെ ഗോഡൗണുകള്‍, മൊത്ത, ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കും. ഇത്തരം വിപണികളില്‍ കാല്‍സ്യം കാര്‍ബൈഡ് കണ്ടെത്തിയാല്‍ ഭക്ഷ്യ സുരക്ഷാ നിയമം (2006) അനുസരിച്ച് കേസെടുക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. കാര്‍ബൈഡിന്റെ ഉപയോഗം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വായിലെ അള്‍സര്‍, ദഹന വൈകല്യങ്ങള്‍, കാന്‍സര്‍ എന്നിവക്ക് ഇത് കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.

എഥഫോണ്‍ ഉപയോഗിച്ചാല്‍ നടപടി

പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കാന്‍ എഥഫോണ്‍ ലായനി ഉപയോഗിക്കുന്നതും തടയും. ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ച രാസവസ്തുക്കളുടെ പട്ടികയിലുള്ളതാണ് എഥഫോണ്‍. ഏത്തക്ക പഴുപ്പിക്കുന്നതിനാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്.

അതേസമയം, എഥഫോണില്‍ നിന്ന് നിര്‍മിക്കുന്ന എഥലൈന്‍ വാതകം ഉപയോഗിച്ച് പഴങ്ങള്‍ പഴുപ്പിക്കുന്നതിന് അനുമതിയുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമല്ല എന്നതിനാലാണിത്. വിപണികളില്‍ ഹാനികരമല്ലാത്ത പഴങ്ങള്‍ മാത്രമേ വില്‍ക്കൂ എന്ന് ഉറപ്പാക്കണമെന്നും കേന്ദ്രഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com