ലക്ഷ്യം കാണാതെ കേരളത്തിലെ ഇന്ധന സെസ് പിരിവ്

ലക്ഷ്യം കാണാതെ സംസ്ഥാന സര്‍ക്കര്‍ ഏര്‍പ്പെടുത്തിയ ഇന്ധന സെസ് പിരിവ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതി സുഗമമായി നടത്തികൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ധന സെസ് പിരിവ് നടത്താന്‍ തീരുമാനിച്ചത്. മാസം തോറും 800 കോടി രൂപയാണ് പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായി വേണ്ടത്.

എന്നാല്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സെസ് ഏര്‍പ്പെടുത്തിയ ഏപ്രില്‍ 1 മുതല്‍ ജൂണ്‍ വരെ 197.8 കോടി രൂപ മാത്രമാണ് പിരിഞ്ഞു കിട്ടിയത്. ഏപ്രിലില്‍ 7.44 കോടി രൂപയും മെയില്‍ 84.76 കോടിയും ജൂണില്‍ 105.6 കോടി രൂപയുമാണ് പിരിഞ്ഞുകിട്ടിയത്. ഓരോ മാസവും സെസ് പിരിവില്‍ വന്‍ അന്തരം ഉണ്ടാകുന്നത് പിരിവ് കാര്യക്ഷമമായി നടക്കുന്നില്ലെന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ക്ഷേമപെന്‍ഷന്‍ നല്‍കും

ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി കഴിഞ്ഞ ദിവസം ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. ഓഗസ്റ്റ് 23 നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് ധനവകുപ്പ് അറിയിച്ചു.

Related Articles
Next Story
Videos
Share it