കുറഞ്ഞ നിരക്കില്‍ പെട്രോള്‍, ഐ.ഒ.സി പമ്പുകളില്‍ ക്യാഷ് ബാക്ക് ഓഫറുമായി പാര്‍ക്ക് പ്ലസ്

വാഹന ഉപയോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭ്യമാക്കുന്നതിനായി സബ്സെ സസ്ത പെട്രോള്‍ ക്യാംപയിനുമായി പാര്‍ക്ക് പ്ലസ് ആപ്പ്. കൊച്ചിയിലെ 10 ലക്ഷത്തിന് മുകളില്‍ വരുന്ന കാര്‍ ഉടമകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധിയാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വില. ഈ സാഹചര്യത്തില്‍ പാര്‍ക്ക് പ്ലസ് ആപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് കുറഞ്ഞ നിരക്കില്‍ ഇന്ധനം വാങ്ങാന്‍ സാധിക്കുന്ന വൗച്ചറുകളാണ് നല്‍കുന്നത്.
പാര്‍ക്ക് പ്ലസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഹോം പേജിലെ ബൈ പെട്രോള്‍ ഐക്കണ്‍ ക്ലിക്ക് ചെയ്ത് വൗച്ചര്‍ തുക തിരഞ്ഞെടുക്കാം. 2 ശതമാനം ക്യാഷ് ബാക്ക്, 2 ശതമാനം പാര്‍ക്ക് പ്ലസ് പെട്രോള്‍, സര്‍ച്ചാര്‍ജ് കിഴിവ്, വെള്ളിയാഴ്ചകളില്‍ 4 ശതമാനത്തിന്റെ പ്രത്യേക ക്യാഷ് ബാക്ക് തുടങ്ങിയവാണ് കൊച്ചിയിലെ കാര്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. കേരളത്തിലെ കാര്‍ ഉപയോക്താക്കള്‍ക്ക് എക്‌സ്പി ഫ്യുവലിന് 4 ശതമാനം ക്യാഷ് ബാക്ക്, എക്‌സ്ട്രാ ഗ്രീനിന് 3 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും നല്‍കുന്നുണ്ടെന്ന് പാര്‍ക്ക് പ്ലസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ അമിത് ലഖോഡിയ പറഞ്ഞു.
പാര്‍ക്കിംഗ് സ്പോട്ട് കണ്ടെത്തല്‍, ചലാനുകള്‍ ട്രാക്ക് ചെയ്യല്‍, കാര്‍ ലോണുകള്‍, കാര്‍ സര്‍വീസുകള്‍ തുടങ്ങിയ സേവനങ്ങളും പാര്‍ക്ക് പ്ലസ് ആപ്പ് നല്‍കുന്നു. 2 കോടിയിലധികം കാര്‍ ഉപയോക്താക്കളാണ് പാര്‍ക്ക് പ്ലസ് ആപ്പിനുളളത്.
Related Articles
Next Story
Videos
Share it