നിശ്ചലമായ വ്യാപാരം തിരിച്ചു പിടിക്കാനായി ഫർണിച്ചർ ഫെസ്റ്റിവൽ!

നിശ്ചലമായ വ്യാപാരം തിരിച്ചുപിടിക്കാനായി ഫർണിച്ചർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ furniture manufactures and welfare association ആയ 'ഫുമ'യാണ് ഫെസ്റ്റിവൽ സംഘാടനം..
വൻ നഷ്ടങ്ങൾ നേരിടുന്ന ഓരോ ഫർണിച്ചർ സ്ഥാപനത്തിനും പുതിയൊരു ഉണർവും ഊർജ്വവും പകരാനായിട്ടാണ് അസോസിയേഷൻ ഫെസ്റ്റുമായി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്. ഫർണിച്ചർ വാങ്ങാനായി കോവിഡ് മാനദണ്ഡം പാലിച്ചു വരുന്ന ഉപഭോക്താക്കൾക്കും ഓരോ കടയിൽ നിന്നും വമ്പിച്ച സമ്മാനങ്ങളും ഡിസ്‌കൗണ്ടും നൽകും. മാരുതി ആൾട്ടോ ഉൾപ്പെടെ 500ലധികം സമ്മാനങ്ങൾ നൽകാൻ അസോസിയേഷന്റെ നേതൃത്വത്തിൽ തീരുമാനമായി. ഓഗസ്റ്റ് 1മുതൽ സെപ്റ്റംബർ 30വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ തിരുവനന്തപുരത്ത് നിർവഹിച്ചു. ഫെസ്റ്റ് ചെയർമാൻ ഷാജഹാൻ കല്ലുവരമ്പിൽ, ഫുമ രക്ഷാധികാരി എം എം ജിസ്‍തി, സംസ്ഥാന സെക്രട്ടറി ഷാജി മൻഹർ,
കെ പി രവീന്ദ്രൻ,ഫുമ ജില്ലാ സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it