ഗ്യാസ് വില വീണ്ടും കൂട്ടി; പക്ഷേ കുടുംബങ്ങള്‍ക്ക് ആശ്വാസം; പുതിയ വില അറിയാം

രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ധിപ്പിച്ചു. ഓഗസ്റ്റ് ഒന്നിന് 6.5 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത്. ഈ മാസം 39 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയില്‍ 1,740 രൂപയായി ഉയരും.

ജൂലൈ ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 30 രൂപ കുറച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂടാത്തതിനാല്‍ കുടുംബങ്ങള്‍ക്ക് ആശ്വാസമാണ്. വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടിയത് ഹോട്ടലുകള്‍ക്കും കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയാണ്. ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ക്രമാതീതമായി കൂടാന്‍ ഇത് കാരണമായേക്കും. അതേസമയം, വിമാന ഇന്ധനത്തിന്റെ വിലയില്‍ കിലോലീറ്ററിന് 4,495 രൂപയുടെ കുറവും വരുത്തിയിട്ടുണ്ട്. എയര്‍ലൈന്‍ കമ്പനികള്‍ക്ക് ഗുണം ചെയ്യുന്നതാണ് നീക്കം.
Related Articles
Next Story
Videos
Share it