അതിസമ്പന്നരുടെ ആദ്യ പത്തില്‍ അദാനി മാത്രം; മുകേഷ് അംബാനി പുറത്ത്

110 ശതകോടി ഡോളറാണ് അദാനിയുടെ ആസ്തി

ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സിലെ ആദ്യ പത്തു റാങ്കില്‍ നിന്ന് റിലയന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനി പുറത്ത്. ഇന്ത്യയില്‍ നിന്ന് ഇടം നേടിയത് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി മാത്രം.

റിപ്പോര്‍ട്ട് പ്രകാരം 110 ശതകോടി ഡോളറാണ് അദാനിയുടെ ആസ്തി. പട്ടികയില്‍ 11 ാം സ്ഥാനത്താണ് മുകേഷ് അംബാനി. 85.7 ശതകോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
220 ശതകോടി ഡോളര്‍ ആസ്തിയുമായി ടെസ്ല, സ്‌പേസ് എക്‌സ് എന്നിവയുടെ സഹസ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ആണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍. 2025 ഓടെ ലോകത്തെ ആദ്യത്തെ ട്രില്യണയര്‍ ആയി ഇലോണ്‍ മാസ്‌ക് മാറും.
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (137 ശതകോടി ഡോളര്‍), എല്‍വിഎംഎച്ച് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ബെര്‍ണാഡ് ആര്‍നോള്‍ട്ട് (131 ശതകോടി ഡോളര്‍), മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് (113 ശതകോടി ഡോളര്‍) എന്നിവരാണ് ഗൗതം അദാനിയേക്കാള്‍ സമ്പന്നരായ മറ്റുള്ളവര്‍. ഗൂഗ്ള്‍ സഹ സ്ഥാപകന്‍ ലാറി പേജ് 99.6 ശതകോടി ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ പത്താം സ്ഥാനത്താണ്.


Related Articles
Next Story
Videos
Share it