

ഹുറുണ്‍ ഇന്ത്യ സമ്പന്ന പട്ടികയില്‍ (IIFL Wealth Hurun India Rich List 2022) ഒന്നാമതെത്തി ഗൗതം അദാനി. കഴിഞ്ഞ വര്‍ഷം അദാനി ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ത്തത് 5 ലക്ഷം കോടി രൂപയാണ്. 2021ലെ ഹുറുണ്‍ പട്ടികയില്‍ അദാനി 2 ലക്ഷം കോടിയുടെ വ്യത്യാസത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് പിന്നില്‍ രണ്ടാമതായിരുന്നു.
ഇത്തവണ അംബാനിയെ 3 ലക്ഷം കോടി രൂപയുടെ വ്യത്യാസത്തിലാണ് അദാനി മറികടന്നത്. അദാനിയുടെ ആകെ ആസ്തി 10.94 ലക്ഷം കോടി രൂപയാണ്. ഒരു ദിസവം 1,612 കോടി രൂപയാണ് അദാനി സമ്പാദിച്ചത്. രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി 7.94 ലക്ഷം കോടി രൂപയാണ്. 210 കോടി രൂപ വീതമാണ് അംബാനി ഒരോ ദിവസവും നേടിയത്. പട്ടികയിലെ ആദ്യ പത്തിലുള്ളവരുടെ ആകെ സമ്പാദ്യത്തിന്റെ 59 ശതമാനവും അദാനിയുടെയും അംബാനിയുടെയും ആസ്തിയാണ്.
സൈറസ് പൂനവാലെയും കുടുംബവുമാണ് പട്ടികയില്‍ മൂന്നാമത്. 2.04 ലക്ഷം കോടിയാണ് പൂനവാലയുടെ ആസ്തി. ശിവ് നാടാര്‍ (1.85 ലക്ഷം കോടി), രാധാകിഷന്‍ ദമാനി (1.75 ലക്ഷം കോടി), വിനോദ് ശാന്തിലാന്‍ അദാനി (1.69 ലക്ഷം കോടി), എസ്പി ഹിന്ദുജ (1.65 ലക്ഷം കോടി), എല്‍എന്‍ മിത്തല്‍ ( 1.51 ലക്ഷം കോടി), ദിലീപ് സാംഗ്‌വി (1.33 ലക്ഷം കോടി), ഉദയ് കൊട്ടക് ( 1.19 ലക്ഷം കോടി) എന്നിവരാണ് ആദ്യ 10ല്‍ ഇടം നേടിയ മറ്റ് വ്യവസായികള്‍.
TOP 10 ( IIFL Wealth Hurun India Rich List 2022)
courtesy- hurunindia
Read DhanamOnline in English
Subscribe to Dhanam Magazine