ജര്‍മനിയിലേക്ക് ചേക്കേറുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; പുതിയ നിയമത്തിന് അംഗീകാരം

ജര്‍മനിയിലേക്ക് (Germany) കുടിയേറിയവര്‍ക്ക് സ്ഥിരമായി രാജ്യത്ത് തുടരാനുള്ള അവസരമൊരുക്കുന്ന പുതിയ കുടിയേറ്റ ബില്‍ (Migration Bill) ക്യാബിനറ്റ് അംഗീകരിച്ചു. പുതിയ നിയമ പ്രകാരം അഞ്ച് വര്‍ഷമായി ജര്‍മനിയില്‍ താമസിക്കുന്നവര്‍ക്ക് സ്ഥിരതാമസത്തിനുള്ള (Permanent Residency) അനുമതി ലഭിക്കും. 1.36 ലക്ഷം കുടിയേറ്റക്കാര്‍ക്ക് തീരുമാനം ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

ഐടി മേഖലപോലെ വൈദഗ്ദ്ധ്യം ആവശ്യമുള്ള തൊഴില്‍ രംഗത്തുള്ളവര്‍ക്ക് കുടുംബത്തോടൊപ്പം ജര്‍മനിയിലേക്ക് പുതിയ നിയമ പ്രകാരം എളുപ്പം കുടിയേറാന്‍ സാധിക്കും. കുടുംബാംഗങ്ങള്‍ക്ക് ജര്‍മന്‍ ഭാഷ അറിയണമെന്ന് നിര്‍ബന്ധമില്ല. വിദഗ്ധ തൊഴിലാളികളെ (skilled workers) രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് ജര്‍മനി ലക്ഷ്യമിടുന്നത്. 2022 ജനുവരി ഒന്നിന് ജര്‍മനിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാം.

കുടിയേറിയവര്‍ക്ക് രണ്ട് ഘട്ടമായാണ് സ്ഥിരതാമസത്തിനുള്ള അംഗീകാരം സര്‍ക്കാര്‍ നല്‍കുക. ആദ്യം ഒരു വര്‍ഷത്തെ റെസിഡന്‍സി സ്റ്റാറ്റസിനാണ് അപേക്ഷിക്കേണ്ടത്. പിന്നീട് സ്ഥിരതാമസത്തിനുള്ള അംഗീകാരം നല്‍കും. അതേ സമയം അപേക്ഷിക്കുന്നവര്‍ ജീവിതച്ചെലവ് സ്വന്തമായി കണ്ടെത്തുന്നവരും ജര്‍മന്‍ ഭാഷ സംസാരിക്കുന്നവരും ആയിരിക്കണം. നിലവില്‍ 27 വയസിന് താഴെയുള്ള, മൂന്ന് വര്‍ഷമായി ജര്‍മ്മനിയില്‍ തുടരുന്നവര്‍ക്ക് സ്ഥിരതാമസ്ത്തിന് അപേക്ഷിക്കാവുന്നതാണ്. അഭായാര്‍ത്ഥികള്‍ക്ക് ജര്‍മന്‍ ഭാഷ പഠിക്കുന്നതിനുള്ള അവസരവും പുതിയ നിയമം ഒരുക്കും.

Related Articles

Next Story

Videos

Share it