250 കോടി ആളുകളുടെ ജി-മെയില്‍ അക്കൗണ്ടില്‍ സുരക്ഷാ വീഴ്ച! പാസ്‌വേര്‍ഡ് തിരുത്താന്‍ സന്ദേശം, വെളിപ്പെടുത്തലുമായി ഗൂഗ്ള്‍

കുപ്രസിദ്ധ ഹാക്കര്‍ സംഘമായ ഷൈനി ഹണ്ടേഴ്‌സ് ബിസിനസ് ഇ-മെയില്‍ അക്കൗണ്ടുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍
Hacker in hoodie working on multiple computer screens with cyber codes, while another person wearing Guy Fawkes mask poses in foreground, symbolising cybercrime and data breaches
canva
Published on

250 കോടിയിലേറെ വരുന്ന ജി-മെയില്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ സുരക്ഷിതമല്ലെന്നും ഉടന്‍ പാസ്‌വേര്‍ഡ് ഉള്‍പ്പെടെയുള്ളവ തിരുത്തണമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ പലര്‍ക്കും മെസേജ് വന്നിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തതോടെ ഉപയോക്താക്കള്‍ പരിഭ്രാന്തരായി. ഗൂഗ്‌ളിന്റെ സെയില്‍സ്‌ഫോഴ്‌സ് ക്ലൗഡിലുണ്ടായ സൈബര്‍ ആക്രമണവും സന്ദേശത്തില്‍ പറഞ്ഞിരുന്നതോടെ പരിഭ്രാന്തി കനത്തു. ഒടുവില്‍ ഇക്കാര്യത്തില്‍ ഗൂഗ്ള്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. അങ്ങനെയൊരു സന്ദേശം അയച്ചിട്ടില്ലെന്നും ജി-മെയിലില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഗൂഗ്‌ളിന്റെ വിശദീകരണം. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും കമ്പനി വ്യക്തമാക്കി.

''ജി-മെയിലിന്റെ സുരക്ഷ ശക്തവും ഫലപ്രദവുമാണെന്ന് എല്ലാ ഉപയോക്താക്കള്‍ക്കും ഉറപ്പുനല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ജി-മെയിലില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കാട്ടി ഗൂഗ്‌ളിന്റേതെന്ന പേരില്‍ ചില സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് തികച്ചും അടിസ്ഥാന രഹിതമാണ്'' - ഗൂഗ്ള്‍ വിശദീകരിക്കുന്നു. ജി-മെയില്‍ ഇന്‍ബോക്‌സില്‍ കടന്നുകയറാന്‍ സൈബര്‍ കുറ്റവാളികള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം 99.9 ശതമാനം ആക്രമണങ്ങളും ഉപയോക്താക്കളില്‍ എത്താതെ തന്നെ ഞങ്ങള്‍ തടയുകയാണെന്നും ഗൂഗ്ള്‍ പറഞ്ഞു. എന്നാല്‍ 250 കോടി ഉപയോക്താക്കളെയും ബാധിച്ചുവെന്ന പേരില്‍ പ്രചരിച്ച സന്ദേശത്തെക്കുറിച്ച് വിശദീകരണത്തില്‍ പരാമര്‍ശമൊന്നും ഇല്ല.

ഷൈനി ഹണ്ടേഴ്‌സ്

കുപ്രസിദ്ധ ഹാക്കര്‍ സംഘമായ ഷൈനി ഹണ്ടേഴ്‌സ് ബിസിനസ് ഇ-മെയില്‍ അക്കൗണ്ടുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച് ഫിഷിംഗ് സൈബര്‍ ആക്രമണവും പലയിടത്തും

റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഗൂഗ്ള്‍ സെയില്‍ഫോഴ്‌സ് സിസ്റ്റത്തില്‍ നടന്ന സൈബര്‍ ആക്രമണത്തിന് ഉപയോഗിച്ചതും സമാനമായ തന്ത്രമായിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗ്ള്‍ മുന്നറിയിപ്പ് പുറത്തിറക്കിയതെന്നായിരുന്നു സന്ദേശം. പാസ്‌വേര്‍ഡ് മാറ്റുക, ടൂ ഫാക്ടര്‍ ഓതന്റിക്കേഷന്‍ എനേബിള്‍ ചെയ്യുക, അഡ്വാന്‍സ്ഡ് സെക്യുരിറ്റി ഫീച്ചറിലേക്ക് മാറുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സെയില്‍സ് ഫോഴ്‌സ് ആക്രമണത്തിന് പിന്നാലെ ചില ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഇത് എല്ലാവര്‍ക്കും ഉള്ളതല്ലെന്നുമാണ് ടെക് വിദഗ്ധര്‍ പറയുന്നത്.

Reports claiming Gmail sent an emergency warning to 2.5 billion users are false. Google confirmed no such alert was issued to its global user base

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com