ഓണത്തിന് നിര്‍മിത ബുദ്ധി ട്രെന്‍ഡാക്കാന്‍ ഗോദ്റെജ് അപ്ലയന്‍സസ്

ഓണവിപണിയില്‍ ട്രെന്‍ഡ് സെറ്ററാകാന്‍ നിര്‍മിത ബുദ്ധി ( Artificial intelligence) അടിസ്ഥാനമാക്കിയുള്ള വിപുലമായ ഉത്പന്ന നിരയും ആകര്‍ഷകമായ ഓഫറുകളുമായി ഗോദ്‌റെജ് അപ്ലയന്‍സസ്. ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഓണം മഹാരാജ ഓഫറും നടത്തും. ഗോദ്‌റെജ് അപ്ലയന്‍സസുകള്‍ വാങ്ങുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദിവസവും 95,000 രൂപ വരെ വിലയുള്ള സമ്മാനങ്ങള്‍ നേടാം. ഇതിനായി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ലക്കിഡ്രോയില്‍ പങ്കെടുക്കണം. ഇതിനു പുറമേ ഉപയോക്താക്കള്‍ക്ക് 12,000 രൂപ വരെയുള്ള ക്യാഷ് ബാക്ക്, രണ്ടു വര്‍ഷ ദീര്‍ഘിപ്പിച്ച വാറണ്ടി, സീറോ ഡൗണ്‍ പെയ്‌മെന്റ് വായ്പ, ഈസി ഇ.എം.ഐ തുടങ്ങിയവയും ലഭ്യമാണ്. എ.സി വാങ്ങുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തെ സമഗ്ര വാറണ്ടിയും ലഭിക്കും.
₹225 കോടി ലക്ഷ്യം
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിപണിയാണ് കേരളമെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ കമല്‍ നന്ദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 150 കോടി രൂപയാണ് കേരളത്തില്‍ നിന്നും ലഭിച്ച വിറ്റുവരവ്. ഇത്തവണ 35-40 ശതമാനം വരെ വര്‍ധനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഏകദേശം 250 കോടി രൂപയുടെ വില്‍പ്പന നേടാനാകുമെന്നാണ് പ്രതീക്ഷ. ഓരോ വര്‍ഷവും പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ ഗോദ്‌റെജ് ശ്രമിക്കാറുണ്ട്. ഇത്തവണ നിര്‍മിത ബുദ്ധി അധിഷ്ഠിതമായ ഉത്പന്നങ്ങള്‍ കേരള വിപണിയില്‍ ട്രെന്‍ഡ് സെറ്ററാകുമെന്നും അദ്ദേഹം ധനം ഓണ്‍ലൈനോട് പറഞ്ഞു.
കേരളത്തിലെ പ്രീമിയം വിപണി
എന്‍ട്രി ലെവലിനേക്കാള്‍ മാസ് പ്രീമിയം, പ്രീമിയം സെഗ്‌മെന്റിലാണ് കേരളത്തില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. ഇത് കണക്കിലെടുത്ത് 400 ലിറ്റര്‍ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍, വര്‍ഷത്തില്‍ 100 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന റഫ്രിജറേറ്ററുകള്‍,10 കിലോഗ്രാം ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകള്‍, 2.5 ടണ്‍ എയര്‍ കണ്ടീഷണറുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്.
നിര്‍മിത ബുദ്ധി അധിഷ്ഠിതമായ വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയ ഉത്പന്നങ്ങളും ഓണവിപണിയിലെത്തും. ഉപയോഗം നിരീക്ഷിക്കുകയും കാലാവസ്ഥ, ഫുഡ് ലോഡ്, ക്ലോത്ത് ലോഡ്, ക്ലോത്ത് ബാലന്‍സ് തുടങ്ങിയ ഘടകങ്ങള്‍ മനസിലാക്കി സ്വയം ക്രമീകരണങ്ങള്‍ നടത്തുന്ന ഇന്‍-ബില്‍റ്റ് ഇന്റലിജന്‍സുമായാണ് ഇവയുടെ വരവ്.
Related Articles
Next Story
Videos
Share it