സി.ഐ.ഒയുടെ ഗോഡ്സ് ഓണ്‍ ടെക്‌നോളജി കോണ്‍ക്ലേവ് നാളെ തിരുവനന്തപുരത്ത്

സി.ഐ.ഒ കേരളാ ഘടകത്തിന്റെ 'ഗോഡ്സ് ഓണ്‍ സി.ഐ.ഒ കോണ്‍ക്ലേവ് 2023' തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ 23ന് (നാളെ) രാവിലെ 11 മുതല്‍ നടക്കും. സാങ്കേതികവിദ്യ, വിജ്ഞാനം പങ്കിടല്‍, സാംസ്‌കാരിക കൂട്ടായ്മ എന്നിവയുടെ സമന്വയമായിരിക്കും ഈ കോണ്‍ക്ലേവെന്ന് സി.ഐ.ഒ അസോസിയേഷന്‍ കേരള ഘടകം പ്രസിഡന്റ് ബി.ശ്രീകുമാര്‍ പറഞ്ഞു.

സാങ്കേതിക വിദഗ്ദരുടെ ശൃംഖല

ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഐ.ടി കമ്പനിയുടെ മേധാവികള്‍, സാങ്കേതിക വിദഗ്ധര്‍, ചീഫ് ഇന്‍ഫര്‍മേഷന്‍ ഒഫീസേഴ്സ് എന്നിവരുടെ കൂട്ടായ്മയാണ് സി.ഐ.ഒ കോണ്‍ക്ലേവ്. ഉള്‍ക്കാഴ്ചയുള്ളതും ഫലപ്രദമായതുമായ സാങ്കേതിക വിദഗ്ദരുടെ ശൃംഖല സൃഷ്ട്ടിക്കുകയെന്ന കാഴ്ചപ്പാടോടെയാണ് സി.ഐ.ഓ ക്ലബ് പ്രവര്‍ത്തിക്കുന്നതെന്ന് സി.ഐ.ഒ അസോസിയേഷന്‍ ഐ.ടി സര്‍വീസ് ഡയറക്ടര്‍ സുഗീഷ് സുബ്രഹ്‌മണ്യം പറഞ്ഞു.

ചടങ്ങില്‍ ശശി തരൂര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. സി.ഐ.ഒ ക്ലബും കേരള പൊലീസ് സൈബര്‍ ഡോമുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് എ.ഡി.ജി.പി മനോജ് എബ്രഹാം സംസാരിക്കും.

കോണ്‍ക്ലേവിന്റെ ഭാഗമാകാന്‍ പ്രമുഖ കമ്പനികള്‍

ബഹുരാഷ്ട്ര കമ്പനികളായ ഗൂഗിള്‍, ഡെല്‍, എച്ച്.പി, ടെലികോം കമ്പനികളായ വോഡഫോണ്‍, എയര്‍ടെല്‍, സിഫി, ഐ.ടി സെക്യൂരിറ്റി സൊല്യൂഷന്‍ ദാതാക്കളായ ഫോര്‍ട്ടിനെറ്റ്, ക്രൌഡ് സ്ട്രൈക്ക്, സെന്റിനല്‍ വണ്‍, സോഫ്ഫോസ്, ഉത്പന്നാധിഷ്ടിത കമ്പനികളായ കോംവാള്‍ട്ട്, മാനേജ് എഞ്ചിന്‍, സോഹോ, സിസ്റ്റം ഇന്റഗ്രേറ്റേഴ്സ് ആയ സ്‌കൈലാര്‍ക്ക്, വെര്‍ടെക്സ്, മാഗ്നം, ടെക്നോ ലൈന്‍ തുടങ്ങി നിരവധി സുപ്രധാന സ്ഥാപനങ്ങള്‍ കോണ്‍ക്ലേവിന്റെ ഭാഗമാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it