ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രണ്ട് തട്ടില്‍; പുതിയ സംഘടന നിലവില്‍ വന്നു

ആക്ടിംഗ് പ്രസിഡന്റിനെ നിയോഗിച്ച് ഒരു വിഭാഗം; പുതിയ സംഘടനയുമായി മറുപക്ഷം
Gold Ornaments
gold merchantsImage courtesy : AdobeStocks
Published on

ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷനില്‍ ഭിന്നത. ഇന്ന് ഓണ്‍ലൈനില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം പുതിയ ആക്ടിംഗ് പ്രസിഡന്റിനെ തെരഞ്ഞെടുത്തതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസര്‍ അറിയിച്ചു. അതേസമയം, ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) എന്ന പേരിലുള്ള സ്വര്‍ണവ്യാപാരികളുടെ രണ്ടു സംഘടനകള്‍ ഇനി ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ എന്ന പേരില്‍ ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കുമെന്ന് ഭീമാ ഗ്രൂപ്പ് ചെയര്‍മാനും ഇന്ത്യന്‍ ബുളളിയന്‍ ജുവലറി അസോസിയേഷന്‍ ദക്ഷിണ മേഖല ചെയര്‍മാനുമായ ബി. ഗോവിന്ദന്‍ അറിയിച്ചു.

നിലവില്‍ വര്‍ക്കിംഗ് പ്രസിഡന്റായ മലപ്പുറം സഹാറ ഗോള്‍ഡ് ഉടമ അയമു ഹാജിയെയാണ് ഒരു വിഭാഗം ആക്ടിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. മറ്റു സംഘടനകള്‍ക്ക് ഗോള്‍ഡ് ആന്റ് മര്‍ച്ചന്റ്‌സ് അസോസിയേഷനുമായി ബന്ധമില്ലെന്നും എസ്.അബ്ദുല്‍ നാസര്‍ അറിയിച്ചു.

സംസ്ഥാന കൗണ്‍സില്‍ വിളിക്കും

സംഘടനയില്‍ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനാണ് നീക്കം. സംഘടനയുടെ നടപടി ക്രമങ്ങള്‍ അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു. ഫെബ്രുവരി 9 ന് കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ 112 അംഗങ്ങളില്‍ 103 പേരുടെ പിന്തുണയോടെ കെ സുരേന്ദ്രനെ പ്രസിഡന്റായി അംഗീകരിച്ചിരുന്നതായി ജനറല്‍ സെക്രട്ടറി പറഞ്ഞു. എന്നാല്‍ സുരേന്ദ്രന്‍ സ്ഥാനമൊഴിയുകയും ബി.ഗോവിന്ദന്‍ പ്രസിഡന്റാവുകയും ചെയ്തിരുന്നു.

സംഘടനകളുടെ ലയനം

ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) എന്ന പേരിലുള്ള സ്വര്‍ണവ്യാപാരികളുടെ രണ്ടു സംഘടനകള്‍ ഇനി ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ എന്ന പേരില്‍ ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഭീമാ ഗ്രൂപ്പ് ചെയര്‍മാന്‍ ബി. ഗോവിന്ദന്‍ ആണ് സംഘടനയുടെ ചെയര്‍മാന്‍. ജസ്റ്റിന്‍ പാലത്രയാണ് പ്രസിഡന്റ്. കെ. എം ജലീല്‍ പാലക്കാട് (ജനറല്‍ സെക്രട്ടറി), ബിന്ദു മാധവ് ഭീമ കൊച്ചി(ട്രഷറര്‍), ബി.ഗിരിരാജന്‍ കോഴിക്കോട് ഭീമ ഐ, ഇസ്മയില്‍ കുട്ടി ഹാജി കായംകുളം (രക്ഷാധികാരികള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. സംഘടനയുടെ ആസ്ഥാന മന്ദിരം ആലപ്പുഴയാണ്. നിലവിലുള്ള അവകാശതര്‍ക്ക കേസുകള്‍ പിന്‍വലിക്കുമെന്നും ഏപ്രില്‍ മാസത്തില്‍ കേരളത്തിലെ എല്ലാ ജുവലറി ഉടമകളുടെയും സംസ്ഥാന സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com