

ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ മെയ് മാസം വന്‍ ഇടിവ്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് സ്വര്‍ണ ഇറക്കുമതി തീരുവ കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു. ഇതിനൊപ്പം സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഈ നീക്കങ്ങള്‍ ഫലം കണ്ടെന്ന സൂചനകളാണ് കണക്കുകളില്‍ നല്കുന്നത്.
സാധാരണ ഒരു മാസം 70 മുതല്‍ 100 ടണ്‍ വരെ സ്വര്‍ണമായിരുന്നു ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. കഴിഞ്ഞ മാസത്തെ ഇറക്കുമതി 25-30 ടണ്‍ മാത്രമാണെന്നാണ് കേന്ദ്രം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നത്.
തീരുവ കുറച്ചതു മാത്രമല്ല സ്വര്‍ണ ഇറക്കുമതി കുറയാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വര്‍ണത്തിന്റെ ഉയര്‍ന്ന വില, ജുവലറികളില്‍ ഡിമാന്‍ഡ് കുറഞ്ഞത്, ഉത്സവകാലം പിന്നിട്ടത് തുടങ്ങി പല ഘടകങ്ങളും ഇതിനു വഴിയൊരുക്കി.
വിദേശനാണ്യ ശേഖരത്തെ ബാധിക്കാതിരിക്കാന്‍ സ്വര്‍ണ ഇറക്കുമതി തീരുവ ആറുശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്. തീരുവ വര്‍ധിപ്പിച്ചതോടെ പഴയ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതായും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏപ്രില്‍ 2026ല്‍ 5.63 ബില്യണ്‍ ഡോളറായിരുന്നു സ്വര്‍ണ ഇറക്കുമതിയുടെ ചെലവ്. മെയ് മാസം ഇത് 3.42 ബില്യണ്‍ ഡോളറായി താഴ്ന്നു. പഴയ സ്വര്‍ണം പുനരുപയോഗിക്കുന്ന ട്രെന്റ് വര്‍ധിച്ചിട്ടുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
ഇന്ന് (ജൂണ്‍ 19) ഉച്ചയ്ക്കുശേഷം സ്വര്‍ണവിലയില്‍ വലിയ ഇടിവുണ്ടായി. ഗ്രാമിന് 145 രൂപ താഴ്ന്ന് 13,705 രൂപയായി. പവന്‍ വിലയില്‍ ഇന്ന് വൈകുന്നേരം 1,160 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. പവന്‍ വില 1,09,640 രൂപയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine