

സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തില്‍ വര്‍ധിച്ചത് 75 രൂപയാണ്. ഇന്നത്തെ വില 10,280 രൂപ. ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഇന്നലത്തേക്കാള്‍ 600 രൂപ അധികം നല്കണം. പവന്‍ വില ഇപ്പോള്‍ 82,240 രൂപ. സെപ്റ്റംബര്‍ 16ലെ 82,080 രൂപയെന്ന റെക്കോഡാണ് മറികടന്നത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 8,440 രൂപയാണ്, 60 രൂപയുടെ വര്‍ധന. വെള്ളിവില 135 രൂപയിലാണ്. ഇന്ന് വെള്ളിവില മാറ്റമില്ല.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര സ്വര്‍ണവില നേരിയ കുറവ് വന്നതിനുശേഷം വീണ്ടും ഉയരുകയാണ്. പലിശ നിരക്ക് കുറയ്ക്കുന്നതിന് മുമ്പ് 3,698 ഡോളര്‍ വരെ പോയതിനുശേഷം 3,627 ഡോളര്‍ വരെ താഴ്ന്നിരുന്നു. ഓണ്‍ലൈന്‍ നിക്ഷേപകര്‍ ലാഭം എടുത്തതാണ് വില കുറയാന്‍ കാരണം. എന്നാല്‍ ഏത് വിലയ്ക്കും നിക്ഷേപകര്‍ ട്രേഡിങ് നടത്തുന്നതാണ് കൂടുതല്‍ കുറയാതിരുന്നത്.
അന്താരാഷ്ട്ര വില 3,684 ഡോളറില്‍ ആണ് ഇപ്പോള്‍. രൂപയുടെ വിനിമയ നിരക്ക് 88.12 ലാണ്. ഒരുവേള രൂപ കരുത്തായി 87.85 വരെ എത്തിയിരുന്നു. സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ചെറിയ തിരുത്തലുകള്‍ വന്നില്ലെങ്കില്‍ അടുത്തയാഴ്ചയോടെ സ്വര്‍ണവില ഉയരങ്ങളിലേക്ക് തന്നെ പോകുമെന്ന സൂചനകളാണ് വരുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 82,240 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതിലുമേറെ നല്‍കേണ്ടി വരും. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയും ചേര്‍ത്താണ് ആഭരണ വില നിശ്ചയിക്കുക.
അതുപ്രകാരം കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഇന്ന് 88,996 രൂപയ്ക്ക് മുകളിലാകും. ഓണക്കാലത്തെ ഈ വിലക്കയറ്റം വ്യാപാരികളെയും ആഭരണ പ്രേമികളെയും ഒരു പോലെ വലയ്ക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine