സ്വര്‍ണത്തില്‍ ഇന്നും 'ചാഞ്ചാട്ടം'; കേരളത്തില്‍ ആഭരണം വാങ്ങാന്‍ ചെലവേറും

ഇന്നൊരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇന്നലത്തേക്കാള്‍ പണം നല്‍കണം
Gold Jewellery
Image Created with Microsoft copilot
Published on

അന്താരാഷ്ട്ര വിലയിലെ അനിശ്ചിതത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞ ഒരാഴ്ചയായി കൂടിയും കുറഞ്ഞും നില്‍ക്കുന്ന വില ഇന്ന് (ജൂണ്‍ 28 വെള്ളി) പവന് 52,920 രൂപയിലായി. ഇന്നലത്തെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ 320 രൂപയാണ് പവനില്‍ വര്‍ധിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ വില ഇടിയുന്ന ട്രെന്റ് കാണിച്ച ശേഷമാണ് ഇന്ന് കൂടിയത്. എന്നാല്‍, തിങ്കളാഴ്ചയെ അപേക്ഷിച്ച് ഇന്ന് വില കുറഞ്ഞിട്ടുണ്ട്. 22 കാരറ്റ് ഗ്രാമിന് 40 രൂപ കൂടി. ഗ്രാമിന് ഇന്നത്തെ വില 6,615 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,505 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല, 94 രൂപ.

വിലയില്‍ അടിക്കടി വലിയ മാറ്റം വരുന്നത് വിവാഹാവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ജുവല്ലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 10 ശതമാനം പണം അടച്ച് മുന്‍കൂറായി ബുക്ക് ചെയ്യുന്നതിലൂടെ സ്വര്‍ണവിലയിലെ വലിയ കയറ്റത്തില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കും.

അന്താരാഷ്ട്ര വിപണിയിലും അനിശ്ചിതത്വം

യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് സംബന്ധിച്ച അനിശ്ചിതത്വമാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് പ്രധാന കാരണം. പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ പുറത്തു വരുന്നതോടെ സ്വര്‍ണം സ്ഥിരത കൈവരിക്കുകയുള്ളൂ. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പും സ്വര്‍ണവിലയെ സ്വാധീനിച്ചേക്കാം.

ഇന്നൊരു പവന് എത്ര രൂപ നല്‍കണം

മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവ ചേര്‍ത്താല്‍ 57,286 രൂപ കൊടുത്താല്‍ ഇന്ന് ഒരു പവന്‍ ആഭരണം കിട്ടും. ഇന്നലെ 56,940 രൂപ മതിയായിരുന്നു ഒരു പവന്‍ സ്വന്തമാക്കാന്‍. ഒറ്റദിവസം കൊണ്ട് 346 രൂപയുടെ മാറ്റമാണ് പവനില്‍ ഉണ്ടായത്.

പല സ്വര്‍ണക്കടകളിലും ആഭരണത്തിന്റെ ഡിസൈനിന് ആനുപാതികമായി പണിക്കൂലി വ്യത്യസ്തമാണ്. ചില ആഭരണങ്ങള്‍ക്ക് ബ്രാന്‍ഡ് അനുസരിച്ച് പണക്കൂലി 20 ശതമാനത്തിനും മുകളിലായിരിക്കും.

ഈ ആഴ്ചത്തെ സ്വര്‍ണവില (പവന്)

ജൂണ്‍ 23 53,080

ജൂണ്‍ 24 53,000

ജൂണ്‍ 25 53,000

ജൂണ്‍ 26 52,800

ജൂണ്‍ 27 52,600

ജൂണ്‍ 28 52,920

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

വിഴിഞ്ഞം തുറമുഖത്തിന് ഒരു ചുവടുവയ്പ് കൂടി; സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതിക്ക് കസ്റ്റംസ് അനുമതി; കാത്തിരിക്കുന്നത് കൂടുതല്‍ തൊഴിലവസരങ്ങള്‍
Image: Canva
flipcart logo and food delivery visuals
Prime minister Narendra Modi and Us president Donald trump in conversation -  Harley Davidosn Pan America tourer bike in the background
logo
DhanamOnline
dhanamonline.com