

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ചിങ്ങം പിറന്നതോടെ കല്യാണ സീസണിന്റെ തിരക്കിലേക്ക് കേരളത്തിലെ ജുവലറികള്‍ അമര്‍ന്നു കഴിഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയാണ്. ഒരു ഗ്രാമിന്റെ വില 9,270 രൂപയും. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 7,615 രൂപ നല്കണം. വെള്ളിവില 122 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
ജുവലറികളില്‍ കൂടുതല്‍ തിരക്ക് വരുന്ന മാസങ്ങളാണ് ഇനി വരുന്നത്. കല്യാണ സീസണിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില്പന ഉയരുന്നത്. അടുത്ത ദിവസങ്ങളില്‍ വില അധികം ഉയരാത്തത് വ്യാപാരികളെയും സന്തോഷിപ്പിക്കുന്നുണ്ട്. വില കൂടുമ്പോള്‍ ഉപയോക്താക്കള്‍ വാങ്ങല്‍ അളവ് കുറയ്ക്കുന്നതാണ് പതിവ്. വില അടിക്കടി ഉയര്‍ന്നതോടെ പലരും മുന്‍കൂര്‍ ബുക്കിംഗിലേക്ക് മാറിയിരുന്നു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മുന്‍കൂര്‍ ബുക്കിംഗ് ഇരട്ടിയായതായി വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. വിലവര്‍ധനയില്‍ നിന്ന് രക്ഷനേടുന്നതിനാണ് മുന്‍കൂര്‍ ബുക്കിംഗിനെ ഉപയോക്താക്കള്‍ ആശ്രയിക്കുന്നത്.
യു.എസ് താരിഫില്‍ കുറവുണ്ടാകുമെന്ന വാര്‍ത്തകള്‍ വരുന്നതും സ്വര്‍ണവില വലിയ തോതില്‍ കൂടാതിരിക്കാന്‍ വഴിയൊരുക്കിയിട്ടുണ്ട്.
റെക്കോഡ് വിലയില്‍ നിന്ന് സ്വര്‍ണം വലിയ രീതിയില്‍ താഴ്ന്നത് ആഭരണ പ്രേമികള്‍ക്ക് ആശ്വാസം പകരുന്നുണ്ട്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവന്‍ ആഭരണം സ്വന്തമാക്കാന്‍ പണിക്കൂലിയും മറ്റ് നികുതികളും ചേര്‍ത്ത് ഏറ്റവും കുറഞ്ഞത് 80,300 രൂപ നല്‍കണം. വില വില കുറിഞ്ഞിരിക്കുന്നത് അത്യാവശ്യക്കാര്‍ക്ക് മുന്‍കൂര്‍ ബുക്കിംഗിനും അവസരം നല്‍കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine