യുദ്ധത്തിനിടയിലും സ്വര്‍ണ വിപണിയില്‍ അത്ഭുതം! വന്‍ വിലക്കുറവ്, വാങ്ങാന്‍ മികച്ച സമയമോ?

ജനുവരിയിലെ റെക്കോര്‍ഡ് വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണവിലയില്‍ ഏകദേശം 20 ശതമാനത്തിലധികം ഇടിവ് വന്നിട്ടുണ്ട്.
യുദ്ധത്തിനിടയിലും സ്വര്‍ണ വിപണിയില്‍ അത്ഭുതം! വന്‍ വിലക്കുറവ്, വാങ്ങാന്‍ മികച്ച സമയമോ?
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്. കഴിഞ്ഞ ദിവസങ്ങളിലെ വര്‍ധനവിന് ശേഷമാണ് ഇന്ന് (ജൂലൈ 13, തിങ്കള്‍) വിപണിയില്‍ വില ഇടിഞ്ഞത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയുമാണ് കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാണെങ്കിലും ഇന്ന് സ്വര്‍ണത്തിന് വില കൂടിയില്ലെന്നത് ശ്രദ്ധേയമാണ്.

ഇതോടെ വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 13,100 രൂപയായും, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,04,800 രൂപയായും താഴ്ന്നു. സ്വര്‍ണവിലയില്‍ വന്‍ ഇടിവുണ്ടായെങ്കിലും വെള്ളി നിരക്കില്‍ ഇന്ന് മാറ്റമില്ല. വിപണിയില്‍ ഒരു ഗ്രാം വെള്ളിയുടെ വില 240 രൂപയാണ്.

വിവിധ കാരറ്റുകളിലെ ഇന്നത്തെ നിരക്കുകള്‍

22 കാരറ്റ്: ഒരു ഗ്രാമിന് 13,100 രൂപ (130 രൂപ കുറഞ്ഞു) ഒരു പവന്‍ വില 1,04,800 രൂപ.

18 കാരറ്റ്: ഒരു ഗ്രാമിന് 10,770 രൂപ (105 രൂപ കുറഞ്ഞു) ഒരു പവന് 86,160 രൂപ.

14 കാരറ്റ്: ഒരു ഗ്രാമിന് 8,385 രൂപ (85 രൂപ കുറഞ്ഞു) ഒരു പവന് 67,080 രൂപ.

9 കാരറ്റ്: ഒരു ഗ്രാമിന് 5,410 രൂപ (50 രൂപ കുറഞ്ഞു) ഒരു പവന് 43,280 രൂപ.

ജനുവരിയിലെ റെക്കോര്‍ഡ് വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണവിലയില്‍ ഏകദേശം 20 ശതമാനത്തിലധികം ഇടിവ് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ഓണം-വിവാഹ സീസണുകള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് ജൂലൈയിലെ വിലയിടിവ് അനുകൂലമായ അവസരമായി മാറ്റാം.

സാധാരണയായി യുദ്ധസമാനമായ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും വില കുതിച്ചുയരുകയുമാണ് പതിവ്. എന്നാല്‍ നിലവിലെ ആഗോള സാമ്പത്തിക വിപണിയില്‍ വലിയൊരു തിരുത്തല്‍ (Market Correction) നടക്കുന്നുണ്ട്. ഇതാണ് വിലക്കുറവിന് കാരണം.

യുഎസ് ഡോളറിന്റെ പെട്ടെന്നുള്ള കരുത്താര്‍ജ്ജിക്കലും ഉയര്‍ന്ന പലിശനിരക്കുകള്‍ ദീര്‍ഘകാലം തുടരുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ സൂചനകളും ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് താല്‍ക്കാലികമായി കുറച്ചു. കൂടാതെ, ഉയര്‍ന്ന വിലയില്‍ ലാഭമെടുക്കാന്‍ വന്‍കിട നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വിറ്റഴിക്കുന്നതും വില താഴേക്ക് വരാന്‍ കാരണമായി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com