

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്. ഗ്രാമിന് 10 രൂപ താഴ്ന്ന് 9,145 രൂപയിലെത്തി. പവന്‍ വില 73,160 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് പവനില്‍ 80 രൂപയുടെ കുറവാണുള്ളത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,500 രൂപയാണ്, അഞ്ചു രൂപയുടെ കുറവ്. വെള്ളിവില 2 രൂപ കുറഞ്ഞ് 122ലെത്തി.
ഇന്നലെ (ജൂലൈ 14) ഈ മാസത്തെ ഉയര്‍ന്ന നിലയില്‍ സ്വര്‍ണവിലയെത്തിയിരുന്നു. 73,240 രൂപയായിരുന്നു ഇന്നലത്തെ വില.
സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ അതിനുള്ള സ്ഥാനമാണ്. താരിഫ് യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നീങ്ങിയതാണ് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. നിക്ഷേപമെന്ന നിലയില്‍ ഓഹരി വിപണിയും ട്രഷറിയും ചാഞ്ചാടുമ്പോള്‍ സ്വര്‍ണമാണ് ഏറ്റവും നല്ല മാര്‍ഗമെന്നതാണ് വില ഉയരുന്നതിന് കാരണം.
താരിഫ് യുദ്ധം വീണ്ടും മുറുകിയതോടെ വരുംദിവസങ്ങളില്‍ വില കൂടാനുള്ള പ്രവണത തന്നെയാണ് കാണുന്നത്. യു.എസിലെ പണപ്പെരുപ്പ കണക്കുകള്‍ ഇന്ന് പുറത്തുവരും. ആഗോള സ്വര്‍ണവിലയെ സ്വാധീനിക്കാന്‍ യു.എസില്‍ നിന്നുള്ള കണക്കുകള്‍ക്ക് സാധിക്കും.
കേരളത്തിലെ ജുവലറികള്‍ വിവാഹ സീസണിനെ ഒരുങ്ങുന്ന മാസങ്ങളാണിത്. ഓഗസ്റ്റ് പകുതി മുതല്‍ വിവാഹങ്ങള്‍ വര്‍ധിക്കും. ഇതിനു മുന്നോടിയായി കച്ചവടം പൊടിപൊടിക്കാനുള്ള പ്ലാനിംഗിലാണ് ജുവലറികള്‍. മിക്കവരും മുന്‍കൂര്‍ ബുക്കിംഗിന് വലിയ പ്രാധാന്യം നല്കുന്നുണ്ട്. വില അടിക്കടി കൂടുന്നതിനാല്‍ ഉപയോക്താക്കളും മുന്‍കൂര്‍ ബുക്കിംഗിനോട് താല്പര്യം കാണിക്കുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 73,160 രൂപയാണ് വിലയെങ്കിലും ഇതേതൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലുമേറെ കൊടുക്കണം. സ്വര്‍ണവിലക്കൊപ്പം കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ സഹിതം ഇന്ന് 79,000 രൂപയ്ക്കടുത്ത് കൊടുക്കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകുമെന്നും മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine