സ്വര്‍ണം ഇന്ന് താഴ്ന്നു, പവന് 440 രൂപയുടെ ഇടിവ്; ഇറക്കുമതി തീരുവ കുറയ്ക്കുമോ?

രാജ്യത്ത് സ്വര്‍ണവില കുറയ്ക്കാനുള്ള സാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഇറക്കുമതി തീരുവ 16ല്‍ നിന്ന് 5 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് നീക്കം
gold ring
gold making chargecanva
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,010 രൂപയാണ്. പവന്‍ വില 1,12,080 രൂപയും. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 45 രൂപ താഴ്ന്ന് 11,510 രൂപയായി. പവന് 92,080 രൂപയാണ് ഇന്നത്തെ വില.

14 കാരറ്റ് സ്വര്‍ണത്തില്‍ ഇന്നത്തെ നിരക്ക് ഗ്രാമിന് 8,965 രൂപയാണ്. പവന് 71,720 രൂപയും. ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 25 രൂപ താഴ്ന്ന് 5,780 രൂപയായി. പവന്‍വില 46,240 രൂപയും. വെള്ളിവില 245 രൂപയാണ് ഇന്നത്തെ വില.

ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയില്‍ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവിലയിലുണ്ടാകുന്ന കുതിപ്പും സ്വര്‍ണവിലയിലെ സമീപകാല ചാഞ്ചാട്ടത്തിന് കാരണമാകുന്നുണ്ട്.

തീരുവ കുറച്ചേക്കും

രാജ്യത്ത് സ്വര്‍ണവില കുറയ്ക്കാനുള്ള സാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഇറക്കുമതി തീരുവ 16ല്‍ നിന്ന് 5 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് നീക്കം. ഇതുസംബന്ധിച്ച തീരുമാനം അധികം വൈകാതെ സര്‍ക്കാര്‍ കൈക്കൊണ്ടേക്കുമെന്നാണ് വിവരം. സ്വര്‍ണ ഇറക്കുമതി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്രം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. ഇത് കാര്യമായ ഗുണം ചെയ്തില്ലെന്ന് മാത്രമല്ല, കള്ളക്കടത്ത് വര്‍ധിക്കാന്‍ ഇടയാക്കുകയും ചെയ്തു.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ എത്രയാകും?

ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയതോടെ, പുതിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ചുമത്തുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,21,200 രൂപയെങ്കിലും നല്‍കിയാലാണ് 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണാഭരണം ഇന്ന് രാവിലെ വാങ്ങാന്‍ കഴിയുക. ആഭരണങ്ങളുടെ ഡിസൈനില്‍ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം നേരിടാമെന്നതും ഓര്‍ക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com