സ്വര്‍ണം വീണ്ടും മുകളിലേക്ക്, ഏപ്രിലില്‍ വലിയ ഉയരങ്ങള്‍ താണ്ടുമോ? അറിയാം ഇന്നത്തെ ട്രെന്റ്

പശ്ചിമേഷ്യന്‍ യുദ്ധം കാരണം കല്യാണങ്ങള്‍ വ്യാപകമായി മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്. ഇത് വില്പനയില്‍ പ്രതിഫലിച്ചേക്കാം
gold jewellery and stock market
canva
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 14,025 രൂപയിലെത്തി. പവന്‍ വില ഇന്ന് കൂടിയത് 600 രൂപയാണ്. 1,12,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,525 രൂപയും പവന് 92,200 രൂപയുമായി.

വെള്ളിവില ഇന്ന് 260 രൂപയാണ്. പശ്ചിമേഷ്യയില്‍ സമാധാനം അരികെയെത്തുന്നുവെന്ന സൂചനകള്‍ വെള്ളിവില ഉയരുന്നതിലേക്ക് നയിച്ചേക്കാം. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയിരുന്നവര്‍ ഓഹരിവിപണിയിലേക്ക് തിരിഞ്ഞാല്‍ പൊന്നിന്‍ വില വരും ദിവസങ്ങളില്‍ വലിയതോതില്‍ വര്‍ധിച്ചേക്കില്ല.

കല്യാണ സീസണ്‍

കേരളത്തില്‍ ഇത് കല്യാണ സീസണ്‍ ആണ്. സ്വര്‍ണശാലകളില്‍ വില്പന വര്‍ധിക്കുന്ന സമയം കൂടിയാണിത്. അതേസമയം, പശ്ചിമേഷ്യന്‍ യുദ്ധം കാരണം കല്യാണങ്ങള്‍ വ്യാപകമായി മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്. ഇത് വില്പനയില്‍ പ്രതിഫലിച്ചേക്കാം.

വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കില്‍ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേല്‍ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1,15,200 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനില്‍ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം ഉണ്ടാകും.

ഏപ്രിലിലെ സ്വര്‍ണവില

ഏപ്രില്‍ 01: 1,11,080

ഏപ്രില്‍ 02: 1,12,160

ഏപ്രില്‍ 03: 1,10,680

ഏപ്രില്‍ 04: 1,10,680

ഏപ്രില്‍ 05: 1,10,680

ഏപ്രില്‍ 06: 1,10,480

ഏപ്രില്‍ 07: 1,09,880

ഏപ്രില്‍ 08: 1,12,800

ഏപ്രില്‍ 09: 1,11,080

ഏപ്രില്‍ 10: 1,12,200

Kerala gold rates rose again on April 10, with market trends, wedding season demand, silver prices, and April price movements shaping investor and buyer sentiment

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com