സ്വര്‍ണത്തില്‍ വീണ്ടും 'യുടേണ്‍' പെട്ടെന്നുള്ള ഇടിവിന് പിന്നില്‍ ലാഭമെടുക്കല്‍?
സംസ്ഥാനത്ത് സ്വര്‍ണിവിലയില്‍ ഇന്ന് വന്‍കുറവ്. സര്‍വകാല റെക്കോഡിലെത്തിയ ശേഷമായിരുന്നു സ്വര്‍ണത്തിന്റെ പടിയിറക്കം. ഇന്ന് ഗ്രാമിന് 275 രൂപ കുറഞ്ഞ് 9,015 രൂപയിലെത്തി. പവന്‍ വിലയില്‍ 2,200 രൂപയുടെ താഴ്ച്ചയും ഇന്നുണ്ടായി. 72,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,410 രൂപയാണ്. വെള്ളിവില 109 രൂപയാണ്.
കുറവിന് പിന്നിലെ കാരണം?
ഇന്നലെ എത്ര രൂപ കൂടിയോ അത്രയും തന്നെയാണ് ഇന്ന് കുറഞ്ഞത്. സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ ഉയര്‍ന്ന വില വന്നപ്പോള്‍ വിറ്റഴിച്ച് ലാഭം കൊയ്തതാണ് വില കുറയാന്‍ കാരണമായതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
ആഗോള തലത്തില്‍ ട്രംപ് തുറന്നുവിട്ട താരിഫ് ഭൂതം കളംനിറഞ്ഞു കളിക്കുന്നതാണ് സ്വര്‍ണത്തില്‍ വന്‍ കുതിപ്പിന് ഇടയാക്കിയത്. ഈ മാസം മാത്രം 9,000 രൂപയോളം വര്‍ധിച്ചിരുന്നു. ഓഹരി വിപണികളും മറ്റ് നിക്ഷേപക മാര്‍ഗങ്ങളും നല്കുന്നതിനേക്കാള്‍ നേട്ടം സ്വര്‍ണത്തില്‍ നിന്നുണ്ടാകുന്നതാണ് ഡിമാന്‍ഡ് ഉയരാന്‍ കാരണമാകുന്നത്.
ഒരുപവന്‍ സ്വര്‍ണത്തിന് നല്‍കണം
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,120 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 78,051 രൂപയോളമാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine

