
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഏപ്രില്‍ 22ന് സര്‍വകാല റെക്കോഡിലെത്തിയ ശേഷം തുടര്‍ച്ചയായി ദിവസങ്ങളില്‍ കുറയുന്ന പ്രവണതയായിരുന്നു സ്വര്‍ണം കാണിച്ചത്. എന്നാല്‍ ഇന്ന് ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 8,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന്‍ വിലയില്‍ 320 രൂപയുടെ വര്‍ധനയുണ്ടായി. ഇന്നത്തെ നിരക്ക് 71,840 രൂപ.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,395 രൂപയാണ്. വെള്ളി വില ഗ്രാമിന് 109 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
നാളെ (ഏപ്രില്‍ 30) അക്ഷയതൃതീയയാണ്. കേരളത്തിലെ ജുവലറികളെല്ലാം പുലര്‍ച്ചെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സ്വര്‍ണവില റെക്കോഡ് നിലയില്‍ നിന്ന് ചെറിയ കുറവുണ്ടായത് വില്പനയെ സ്വാധീനിക്കുമെന്ന പ്രതീക്ഷയാണ് വ്യാപാരികള്‍ക്കുള്ളത്.
ഇന്ന് ഒരുപവന്‍ സ്വര്‍ണ വില 71,840 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 77,748 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും സ്വര്‍ണ വിലയിലും വ്യത്യാസമുണ്ടാകുമെന്ന് കൂടി മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine