

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും (ഓഗസ്റ്റ് 15) കുതിപ്പ്. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് ഉയര്‍ന്നത്. ഈ മാസത്തെ ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില നില്‍ക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,760 രൂപയാണ്. ഒരു ഗ്രാമിന്റെ വില 14,220 രൂപയാണ്.
വിവാഹത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരില്‍ വലിയ ആശങ്കയാണ് ഇപ്പോഴത്തെ വിലക്കയറ്റം സൃഷ്ടിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവരെയും ഈ വിലവര്‍ധന കാര്യമായി ബാധിച്ചിട്ടുണ്ട്.
വരും മാസങ്ങളില്‍ കൂടുതല്‍ വിവാഹങ്ങള്‍ നടക്കാനിരിക്കെ വില ഇനിയും ഉയര്‍ന്നാല്‍ സാധാരണക്കാരുടെ വിവാഹ ബജറ്റ് താളംതെറ്റും. വിലക്കയറ്റം ഭയന്ന് മുന്‍കൂര്‍ ബുക്കിംഗ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് പലരും.
ഈ മാസം മാത്രം പവന് 6,000 രൂപയിലധികം രൂപയാണ് വര്‍ധിച്ചത്. ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളും പശ്ചിമേഷ്യന്‍ സംഘര്‍ഷവും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട്.
വിപണികളിലെ ചാഞ്ചാട്ടവും സംഘര്‍ഷവും ശക്തമാകുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതല്‍ തിരിയുന്നത് സ്വഭാവികമാണ്. ഇതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഔണ്‍സ് വില ഉയരുകയും അതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും കേരളത്തിലെ വിലയിലും പ്രകടമാകുകയും ചെയ്തു.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,22,500 രൂപയെങ്കിലും ആകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine