
കഴിഞ്ഞ രണ്ട് ദിവസമായി താഴ്ന്നു നിന്ന സ്വര്‍ണവിലയില്‍ ഇന്ന് (ഓഗസ്റ്റ് 9 വെള്ളി) വന്‍കുതിപ്പ്. ഒരൊറ്റ ദിവസം കൊണ്ട് പവന് 600 രൂപയാണ് കൂടിയത്. രാജ്യാന്തര തലത്തിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്.
ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6,425 രൂപയാണ് ഇന്നത്തെ വില. പവന്‍ വില ഇന്നലത്തെ 50,800 രൂപയില്‍ നിന്ന് 51,400 രൂപയിലേക്ക് കുതിച്ചു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 65 വര്‍ധിച്ച് 5,320 രൂപയിലെത്തി. വെള്ളി വിലയിലും 2 രൂപയുടെ വര്‍ധനയുണ്ട്. ഗ്രാമിന് 88 രൂപയാണ് നിലവിലെ നിരക്ക്.
യു.എസില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത് സ്വര്‍ണത്തിന്റെ കയറ്റത്തിന് കാരണമായി. വിവാഹ ആവശ്യത്തിനായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരെയാണ് വിലവര്‍ധന കാര്യമായി ബാധിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വില കുറഞ്ഞു നിന്നതോടെ ഇനിയും താഴ്‌ന്നേക്കുമെന്ന പ്രതീക്ഷയില്‍ വാങ്ങല്‍ വൈകിപ്പിച്ചവര്‍ക്കും കയറ്റം തിരിച്ചടിയായിട്ടുണ്ട്.
ഒരു പവന്‍ ആഭരണം വാങ്ങാന്‍ എത്ര കൊടുക്കണം?
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,400 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുകയോടൊപ്പം പണിക്കൂലിയും നികുതികളുമടക്കം കൂടുതല്‍ പണം മുടക്കേണ്ടി വരും. മൂന്ന് ശതമാനം ജി.എസ്.ടി, 45 ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയടക്കം 55,642 രൂപയ്ക്ക് മുകളിലാകും ഒരു പവന്‍ ആഭരണത്തിന്റെ വില.
ഓരോ ജുവലറിയിലും പണിക്കൂലി വ്യത്യസ്തമായതിനാല്‍ നിരക്കും വ്യത്യാസപ്പെട്ടിരിക്കും. മുന്‍കൂര്‍ ബുക്കിംഗ് നടത്തുന്നതു വഴി സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് തടയിടാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine