

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വലിയ കുറവ്. ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് താഴ്ന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് കേരള മാര്‍ക്കറ്റിലും പ്രതിഫലിക്കുന്നത്. ഇന്ന് ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 13,965 രൂപയാണ്. പവന്‍ വില 1,11,720 രൂപയും. ഫെബ്രുവരി നാലിന് രാവിലെ 1,17,720 രൂപയായിരുന്നു വില. മൂന്നു ദിവസംകൊണ്ട് പവനില്‍ 6,000 രൂപയാണ് താഴ്ന്നത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 155 രൂപ കുറഞ്ഞ് 11,475 രൂപയായി. പവന്‍വില 91,800 രൂപയും. വെള്ളിവില ഇന്ന് ഗ്രാമിന് 275 രൂപയാണ്.
ചെറിയ ഇറക്കങ്ങള്‍ സംഭവിച്ചാലും സ്വര്‍ണവില കുതിക്കുമെന്ന് തന്നെയാണ് വിവിധ റേറ്റിംഗ് ഏജന്‍സികളുടെ പ്രവചനം. വിവിധ സെന്‍ട്രല്‍ ബാങ്കുകള്‍ കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ഡോളര്‍ ശേഖരണത്തേക്കാള്‍ രാജ്യങ്ങള്‍ സ്വര്‍ണത്തിലേക്ക് തങ്ങളുടെ കരുതല്‍ ആസ്തികള്‍ മാറ്റാന്‍ ആഗ്രഹിക്കുന്നു. ഇതിനൊപ്പം സാധാരണ നിക്ഷേപകരും സ്വര്‍ണത്തില്‍ വലിയ താല്പര്യം കാണിക്കുന്നു. ഇതും വില കുതിക്കാന്‍ ഇടയാക്കുന്ന ഘടകമാണെന്ന് വിലയിരുത്തപ്പെടുന്നു.
സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,26,000 രൂപയെങ്കിലും നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine