സ്വര്‍ണത്തിന് ചെക്ക് വച്ച് ഗ്രീന്‍ലാന്‍ഡ്; പവന്‍ വില ഉയരുന്നു; ഇന്നത്തെ നിരക്കറിയാം

ഭൗമരാഷ്ട്രീയ പ്രതിസന്ധി ഉയര്‍ന്നു നില്ക്കുന്നതാണ് സ്വര്‍ണത്തിലും പ്രതിഫലിക്കുന്നത്.
സ്വര്‍ണത്തിന് ചെക്ക് വച്ച് ഗ്രീന്‍ലാന്‍ഡ്; പവന്‍ വില ഉയരുന്നു; ഇന്നത്തെ നിരക്കറിയാം
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 35 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവനില്‍ 280 രൂപ വര്‍ധിച്ച് 1,05,440 രൂപയായി ഉയര്‍ന്നു. ഇന്നത്തെ ഗ്രാം വില 13,180 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 30 രൂപ വര്‍ധിച്ച് 10,835 ലെത്തി. 14 കാരറ്റിന്റെ വിലയില്‍ 20 രൂപയാണ് ഗ്രാമില്‍ കൂടിയത്, ഇന്നത്തെ വില 8,435 രൂപ.

ഭൗമരാഷ്ട്രീയ പ്രതിസന്ധി ഉയര്‍ന്നു നില്ക്കുന്നതാണ് സ്വര്‍ണത്തിലും പ്രതിഫലിക്കുന്നത്. ഇറാനിലെ പ്രതിസന്ധി താല്ക്കാലികമായി ശമിച്ചെങ്കിലും ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ഡൊണള്‍ഡ് ട്രംപിന്റെ പിടിവാശി സംഭവം വഷളാക്കുന്നു. നാറ്റോ കൂടി വിഷയത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത് വലിയൊരു സംഘര്‍ഷത്തിലേക്ക് ഇതിനെ നയിക്കുമെന്നാണ് കരുതുന്നത്.

സംഘര്‍ഷങ്ങള്‍ വര്‍ധിക്കുമ്പോള്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ മാറുന്നത് പതിവാണ്. ഇപ്പോഴത്തെ വര്‍ധനവിന് കാരണവും ഇതുതന്നെ. അമേരിക്കയില്‍ പലിശനിരക്ക് സംബന്ധിച്ച ആശങ്കകളും വിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

ആഭരണം വാങ്ങാന്‍

ഇന്നത്തെ സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,14,300 രൂപ നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com