സംഘര്‍ഷം അയയുന്നതിനൊപ്പം സ്വര്‍ണവിലയും താഴുന്നു; ഇന്നത്തെ വിപണി അറിയാം

പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ഉണ്ടായ സംഘര്‍ഷങ്ങള്‍ തണുക്കുന്നുവെന്ന സൂചനകളാണ് ഇന്ന് സ്വര്‍ണവില താഴുന്നതിന് കാരണമായത്.
kerala jewellery
Published on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് താഴ്ന്നത്. ഗ്രാം വില 13,230 രൂപയാണ്. പവനാകട്ടെ 1,05,840 രൂപയും. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 35 രൂപ കുറഞ്ഞ് 10,875 രൂപയാണ്. 14 കാരറ്റിന്റെ വില 30 രൂപ ഇടിഞ്ഞ് 8,470 രൂപയിലുമാണ്. വെള്ളിവില 235 രൂപയാണ് ഗ്രാമിന്.

പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ഉണ്ടായ സംഘര്‍ഷങ്ങള്‍ തണുക്കുന്നുവെന്ന സൂചനകളാണ് ഇന്ന് സ്വര്‍ണവില താഴുന്നതിന് കാരണമായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനും യുഎസും പരസ്പരം ആക്രമിച്ചെങ്കിലും പിന്നീട് രംഗം ശാന്തമായി. ആഗോള സംഘര്‍ഷ സമയങ്ങളില്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കാണ് കൂടുതല്‍ ശ്രദ്ധ തിരിക്കുന്നത്. ഇതാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ വില കൂടാന്‍ കാരണം.

ജൂലൈയിലെ ട്രെന്റ്

ഈ മാസം ഒന്നിന് 1,03,240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ പിന്നീട് താഴേക്ക് വന്നു. ജൂലൈ മൂന്നിന് 1,07,800 രൂപ വരെ എത്തിയ ശേഷം പിന്നീട് താഴേക്ക് വരുന്നതാണ് കണ്ടത്. കാര്യമായ സംഘര്‍ഷങ്ങള്‍ ഇനിയുണ്ടായില്ലെങ്കില്‍ പവന്‍ വില ഈ മാസം തന്നെ ഒരു ലക്ഷം രൂപയ്ക്ക് താഴെ പോയേക്കും.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,14,215 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com