തുടര്‍ച്ചയായ മൂന്നാംദിനവും അനക്കമില്ലാതെ സ്വര്‍ണവില; മിഡില്‍ഈസ്റ്റ് അശാന്തമായാല്‍ എല്ലാം മാറും

തുടര്‍ച്ചയായി ഇത്രയും ദിവസം സ്വര്‍ണവില മാറാതെ നില്ക്കുന്നത് സമീപകാലത്ത് ആദ്യമാണ്.
Gold jewellery making charge
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,14,560 രൂപയില്‍ തുടരുകയാണ്. ഗ്രാംവില 14,320 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,765 രൂപയാണ്. പവന് 94,120 രൂപയും.

14 കാരറ്റ് സ്വര്‍ണത്തിന്റെ വില 9,165 രൂപയാണ്. 73,320 രൂപയാണ് പവന്‍ വില. വെള്ളിവില ഗ്രാമിന് 280 രൂപയില്‍ തുടരുന്നു.

ജൂണ്‍ ഒന്നുമുതല്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. തുടര്‍ച്ചയായി ഇത്രയും ദിവസം സ്വര്‍ണവില മാറാതെ നില്ക്കുന്നത് സമീപകാലത്ത് ആദ്യമാണ്. പശ്ചിമേഷ്യയിലെ അവസ്ഥ സ്ഥായിയായി തുടരുന്നതാണ് സ്വര്‍ണത്തില്‍ മാറ്റമുണ്ടാകാത്തതിന് കാരണം.

ഇറാനും യുഎസും തമ്മിലുള്ള സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ വില കുതിച്ചു കയറാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതാണ് സമീപകാല ട്രെന്റ്.

സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍

  • അമേരിക്കന്‍ ഡോളറിന്റെ മൂല്യം

  • യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍

  • പണപ്പെരുപ്പം

  • ആഗോള സാമ്പത്തിക അനിശ്ചിതത്വം

  • കേന്ദ്രബാങ്കുകളുടെ സ്വര്‍ണവാങ്ങല്‍

  • രൂപ-ഡോളര്‍ വിനിമയ നിരക്ക്

  • ഡിമാന്‍ഡും സീസണല്‍ വാങ്ങലും

  • ഇറക്കുമതി തീരുവയും നികുതികളും

Kerala gold prices remain unchanged for the third consecutive day, while geopolitical tensions in the Middle East continue to influence future market trends

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com