

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ജൂണില്‍ ആദ്യത്തെ മൂന്നുദിവസം സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ നാലിന് പവനില്‍ 80 രൂപ കുറഞ്ഞിരുന്നു. ഇന്നാകട്ടെ പവനില്‍ 280 രൂപയും ഗ്രാമില്‍ 35 രൂപയും താഴ്ന്നു.
പവന്‍ വില ഇന്ന് 1,14,200 രൂപയാണ്. ഗ്രാം വില 14,275 രൂപയും. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 11,730 രൂപയാണ് ഗ്രാമിന്. പവനാകട്ടെ 93,840 രൂപയും. 14 കാരറ്റിന് ഗ്രാമിന് 9,135 രൂപയും പവന് 73,080 രൂപയുമാണ് ഇന്നത്തെ വില. വെള്ളിവില 275 രൂപയാണ്.
ഇറാനും യുഎസും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതാവസ്ഥ സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നുണ്ട്. ഇന്നലെ ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കു മേല്‍ ആക്രമണം അഴിച്ചുവിട്ടെങ്കിലും അത് വില കുത്തനെ ഉയര്‍ത്താന്‍ കാരണമായില്ല.
കേരളത്തില്‍ സ്വര്‍ണം വാങ്ങുന്നത് കൂടുതലായും വിവാഹവുമായി ബന്ധപ്പെട്ടാണ്. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും വിവാഹ പാര്‍ട്ടികള്‍ക്കാണ് ആധിപത്യം കൂടുതല്‍. വില കുറഞ്ഞിരിക്കുന്നതാണ് കേരളത്തില്‍ വില്പന കൂടി നില്‍ക്കാന്‍ സഹായിക്കുന്നത്.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,23,658 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine