സമാധാനത്തില്‍ സ്വര്‍ണവും താഴേക്ക്, ഈ മാസം ഇടിവ് ₹4,000ത്തിനടുത്ത്; ഇന്നത്തെ വിലനിലവാരം അറിയാം

ഈ മാസം ഇതുവരെ സ്വര്‍ണവില 4,000 രൂപയ്ക്കടുത്ത് കുറഞ്ഞു. ജൂണ്‍ ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,14,560 രൂപയായിരുന്നു.
A luxurious gold jewellery display featuring intricate necklaces, earrings, bangles, rings, and chains arranged on a counter and mannequin stand inside a jewellery shop.
Image created with chatgpt
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,850 രൂപയിലെത്തി. പവന് 200 രൂപ താഴ്ന്ന് 1,10,800 രൂപയാണ് ഇന്നത്തെ വില.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 11,380 രൂപയായി. പവന്‍ വില 91,040 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ഇന്ന് 8,865 രൂപ കൊടുക്കണം. വെള്ളിവില ഗ്രാമിന് 265 രൂപയാണ്.

ഈ മാസം ഇതുവരെ സ്വര്‍ണവില 4,000 രൂപയ്ക്കടുത്ത് കുറഞ്ഞു. ജൂണ്‍ ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,14,560 രൂപയായിരുന്നു. ഒരുഘട്ടത്തില്‍ 8,000 രൂപയ്ക്കടുത്ത് വില ഇടിഞ്ഞെങ്കിലും പിന്നീട് തിരിച്ചുകയറി. വരുംദിവസങ്ങളിലും വില താഴുന്ന ട്രെന്റ് തുടരുമെന്നാണ് സൂചന.

വില കുറഞ്ഞതോടെ വില്പന ചെറുതായി വര്‍ധിച്ചിട്ടുണ്ടെന്ന് സ്വര്‍ണവ്യാപാരികള്‍ പറയുന്നു. അടുത്ത കല്യാണ സീസണിലേക്കുള്ള മുന്‍കൂര്‍ വാങ്ങലിന്റെ ഭാഗമായാണ് ഇത്. മുന്‍കൂര്‍ ബുക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണവും ഇക്കാലത്ത് വര്‍ധിച്ചിട്ടുണ്ട്.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,20,012 രൂപയാകും.

എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Gold prices in Kerala continued to decline, with nearly ₹4,000 drop per sovereign in June, while jewellery demand shows a slight increase amid lower rates

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com