
ആഗോള ട്രെന്റിനൊപ്പം സഞ്ചരിച്ച് സംസ്ഥാനത്തെ സ്വര്‍ണവിലയും. ഇന്നലെ കാര്യമായ വര്‍ധന രേഖപ്പെടുത്താതിരുന്ന സ്വര്‍ണം ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. 9,130 രൂപയാണ് ഇന്നത്തെ ഗ്രാം വില. പവന് 73,040 രൂപയുമായി. 320 രൂപയാണ് ഒറ്റദിവസം കൊണ്ട് വര്‍ധിച്ചത്.
22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഉയര്‍ന്നതോടെ കേരളീയരില്‍ ഒരുവിഭാഗം 18 കാരറ്റിലേക്ക് വഴിമാറിയിരുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന്റെ വിലക്കുറവാണ് ഇതിനു കാരണം. എന്നാല്‍ കുറച്ചു നാളുകളായി 18 കാരറ്റിന്റെ വിലയും കാര്യമായി തന്നെ ഉയരുന്നുണ്ട്. നിലവില്‍ 7,490 രൂപയാണ് ഗ്രാം വില.
ജൂണ്‍ തുടക്കം മുതല്‍ വര്‍ധനയാണെങ്കിലും സ്വര്‍ണവിലയില്‍ പരിധിവിട്ട കുതിപ്പുണ്ടാകില്ലെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ആഗോള സംഘര്‍ഷങ്ങള്‍ കൂടുതല്‍ ശക്തമായാല്‍ സ്വര്‍ണത്തില്‍ പ്രതിഫലിക്കുകയും ചെയ്യും. ചൈന-യുഎസ് താരിഫ് യുദ്ധം വീണ്ടും ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങിയാല്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.
നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,040 രൂപയാണ്. പക്ഷേ ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകില്ല. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 83,250 രൂപയ്ക്ക് മുകളിലാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine