
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ കുറവ്. പവന് 1,320 രൂപയുടെ താഴ്ച്ചയാണ് ഒറ്റദിവസം കൊണ്ട് സംഭവിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,040 രൂപയാണ്. ഇന്നത്തെ ഗ്രാം വില 165 രൂപ കുറഞ്ഞ് 8,880 രൂപയാണ്.
ആഗോളതലത്തില്‍ സ്വര്‍ണവില കുറയുന്നതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും ഈ വ്യത്യാസം. യു.എസ്-ചൈന വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന വാര്‍ത്തകളാണ് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. വരുംദിവസങ്ങളിലും ട്രെന്റ് തുടര്‍ന്നേക്കാം.
ആഗോള തലത്തിലുണ്ടായ വിലക്കുറവാണ് കേരളത്തിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് നടക്കുന്ന യു.എസ്-ചൈന മഞ്ഞുരുക്ക ചര്‍ച്ചകളാണ് ഇപ്പോഴത്തെ ഇടിവിന് കാരണം. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാര്‍ പൂര്‍ത്തിയാക്കിയാല്‍ വില ഇനിയും ഇടിഞ്ഞേക്കാം. റഷ്യ-ഉക്രൈയ്ന്‍ സംഘര്‍ഷവും ലഘൂകരിക്കപ്പെടുന്നുവെന്ന സൂചനകളും സ്വര്‍ണത്തിന് താഴേക്കുള്ള വഴി തെളിക്കുന്നുണ്ട്. മറ്റൊന്ന് ഇന്ത്യ-പാക് സംഘര്‍ഷമാണ്.
പാക്കിസ്ഥാന്‍ തീവ്രവാദ ക്യാംപുകളില്‍ ഇന്ത്യ നടത്തിയ ആക്രമണം യുദ്ധത്തിന്റെ വക്കോളമെത്തിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ സമാധാനത്തിന് വഴിമാറുന്നത് സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം കുറയ്ക്കും. പലപ്പോഴും സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ വഴിമാറുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ്. യുദ്ധവും മഹാമാരികളും വരുമ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ സംഖ്യയും കൂടും.
ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 72,360 രൂപയാണെങ്കിലും ആഭരണ രൂപത്തില്‍ ഇതേ തൂക്കത്തില്‍ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കണം. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 76,883 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും സ്വര്‍ണ വിലയിലും വ്യത്യാസമുണ്ടാകുമെന്ന് കൂടി മറക്കരുത്.
മെയ് 01 : 70,200
മെയ് 02 : 70,040
മെയ് 03 : 70,040
മെയ് 04 : 70,040
മെയ് 05 : 70,200
മെയ് 06 : 72,200
മെയ് 07 : 72,600
മെയ് 08 : 73,040
മെയ് 09 : 72,120
മെയ് 10 : 72,360
മെയ് 11 : 72,360
മെയ് 12 : 71,040
Read DhanamOnline in English
Subscribe to Dhanam Magazine